ഡൽഹിയിൽ കെട്ടിടം തകർന്നു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിയതായി സംശയം

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ ഞായറാഴ്ച ഉച്ചയോടെ കെട്ടിടം തകർന്നുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി സംശയിച്ച് അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

കെട്ടിടം വിദ്യാർഥികൾ താമസിച്ചിരുന്ന പി.ജി./ഹോസ്റ്റലായി ഉപയോഗിച്ചിരുന്നതായി പ്രാദേശികർ പറയുന്നു. എത്രപേർ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്നത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ സൂക്ഷ്മമായി പരിശോധന നടത്തുകയാണ്