സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ്ലിറനെയാണ്ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
.ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോക കിരീട നേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരവും ഗുകേഷായി.