ഈ സ്മാർട്ട്ഫോണുകളിൽ ഇനി മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല; പട്ടികയിൽ നിങ്ങളുടെ ഫോണുമുണ്ടോ?

ന്യൂഡൽഹി: 2025 മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്ന് മെറ്റാ അറിയിച്ചു. ആൻഡ്രോയിഡ് കിറ്റ്കാറ്റിനും അതിന് പിന്നിലുമുളള ആൻഡ്രോയിഡ് ഡിവൈസുകളിലാണ് വാട്ട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്.ഇതോടെ വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് പുതിയ ഫോണിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതായിവരും.

പഴയ ഡിവൈസുകളിലെ ഹാർഡ്‌വെയറിന് ആപ്പിലേക്ക് വരുന്ന പുതിയ ഫീച്ചറുകളെ പിന്തുണയ്ക്കാൻ സാധിക്കാത്തതിനാലാണ് ഈ മോഡലുകളിൽ വാട്ട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.ഈ വർഷം ആദ്യംവാട്ട്‌സ്ആപ്പ് മെറ്റാ എഐയ്ക്കുള്ള പിന്തുണ ചേർത്തതും പിന്നീട് നിരവധി അനുബന്ധ സവിശേഷതകളുള്ള എഐ ഫീച്ചറുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പഴ ആൻഡ്രോയിഡ് വേർഷനുകളിൽ ഇവ പ്രവർത്തന രഹിതമായിരുന്നു.വാട്ട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്ന മോഡലുകൾ

സാംസങ് ഗാലക്സി എസ് 3
സാംസങ് ഗാലക്സി നോട്ട് 2
സാംസങ് ഗാലക്സി എസ് 4 മിനി
മോട്ടോറോള മോട്ടോ ജി
മോട്ടോറോള റേസർ എച്ച്ഡി
മോട്ടോ ഇ 2014
എച്ച്ടിസി വൺ എക്സ്
എച്ച്ടിസി വൺ എക്സ് +
എച്ച്ടിസി ഡിസയർ 500
എച്ച്ടിസി ഡിസയർ 601
എൽജി ഒപ്ടിമസ് ജി
എൽജി നെക്സസ് 4
എൽജി ജി 2 മിനി
സോണി എക്സ്പീരിയ
സോണി എക്സ്പീരിയ ടി
സോണി എക്സ്പീരിയ എസ്പി
സോണി എക്സ്പീരിയ വി

മുൻപ് ഐഒഎസ് 15.1 അല്ലെങ്കിൽ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്നഐഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു.ഐഫോൺ 5 എസ്, ഐഫോൺ 6,ഐഫോൺ 6 പ്ലസ് എന്നിവയിലാണ് ഇതോടെ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായത്.