ശബരിമലയിൽ പറന്ന ഹെലികോപ്റ്റർ ആശങ്ക പടർത്തി

ശബരിമല: ശബരിമല സന്നിധാനത്ത് ആശങ്ക പടർത്തി അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർ
സന്നിധാനത്ത് വട്ടമിട്ട് പറന്നത്. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ കണ്ടതോടവിവിധ സേന ഉദ്യോഗസ്ഥരും തീർഥാടകരും തെല്ലൊന്ന് ആശങ്കയിലായി.കേന്ദ്രസേന ഉദ്യോഗസ്ഥർ അടക്കം വയർലെസ് സെറ്റിലൂടെയും അല്ലാതെയും വിവരങ്ങൾകൈമാറി. ശബരിമല ചീഫ് പൊലീസ് കോഡിനേറ്റർ കൂടിയായ എ.ഡി.ജി.പി എസ്. ശ്രീജിത്സുരക്ഷയുടെ ഭാഗമായി നടത്തിയ നിരീക്ഷണ പറക്കൽ ആയിരുന്നുവെന്ന് അറിഞ്ഞതോടെയാണ്
നീണ്ടുനിന്ന ആശങ്കക്ക് വിരാമമായത്.