കല്‍പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. അന്തരിച്ച ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കാണും.രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകും. പന്ത്രണ്ടേകാലോടെയാവും രാധയുടെ വീട് സന്ദർശിക്കുക. ശേഷം ഒന്നേ മുക്കാലോടെ എൻഎം വിജയൻ്റെ വീട്ടിൽ കുടുംബാംഗങ്ങളെ കാണും.
