എറണാകുളം : വാഹനാപകടത്തിൽ പരുക്കേറ്റ നടൻ സന്തോഷ് നായർ അന്തരിച്ചു.പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു വാഹനാപകടം.സന്തോഷ് നായർസഞ്ചരിച്ച കാർ ലോറിയുമായികൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കുംപരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന്ഹൃദയാഘാതംസംഭവിക്കുകയായിരുന്നു. ലോറിഡ്രൈവർക്കുംപരുക്കുണ്ട്.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെകഥ’എന്നചിത്രത്തിലൂടെയാണ്സന്തോഷ്സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനംതുടരുന്ന‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെവൈവിധ്യമാർന്നവേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽഅഭിനയിച്ചിട്ടുണ്ട്. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സി.എൻ. കേശവൻ നായരുടെയും പി. രാജലക്ഷ്മിഅമ്മയുടെയും മകനായാണ് ജനനം. എംജി കോളജിൽനടൻമോഹൻലാലിന്റെ ജൂനിയറായിരുന്നു.
