കോഴിക്കോട്: സംരംഭകത്വത്തിനും പുതിയ സംരംഭങ്ങൾക്കും നിക്ഷേപ സാധ്യതകൾക്കും പുതിയ വാതിലുകൾ തുറക്കുന്നതിനായി ‘സീക്കോൺ 26’ ബിസിനസ് സമ്മിറ്റ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട് നടക്കും. രാജ്യത്തെ പ്രമുഖ വ്യവസായികളും സംരംഭകരും നിക്ഷേപകരും പങ്കെടുക്കുന്ന സമ്മിറ്റിൽ ആയിരത്തിലധികം സംരംഭകരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ ഒന്നിന്…
Author: TNT BUREAU
അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും ശക്തിപകരുന്നു; ചതയ ദിനത്തിൽ യുഗപുരുഷന്മാരെ വാഴ്‌ത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: ചതയ ദിനത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും മഹാത്മാ അയ്യങ്കാളിക്കും ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരുടെയും ജീവിതവും ആശയങ്ങളും സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുന്നവർക്ക് ഇന്നും ശക്തിയും പ്രചോദനവും പകരുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ സമൂഹത്തിൽ…
ബലാത്സംഗം’ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു; ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു: സണ്ണി എം. കപിക്കാ
തിരുവനന്തപുരം: ശബരിമല അയ്യപ്പനെ സംബന്ധിച്ച വിവാദ പരാമർശത്തിൽ ഉപയോഗിച്ച ‘ബലാത്സംഗം’ എന്ന വാക്കിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. ആ വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം സർവകലാശാലയ്ക്ക് മുന്നിൽ നടന്ന…
ഓണക്കുടി’യിൽ റെക്കോർഡ്; എട്ടു ദിവസം കൊണ്ട് വിറ്റത് ₹771.29 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ റെക്കോർഡ് നേട്ടം. ഉത്രാടം വരെയുള്ള എട്ടു ദിവസത്തിനിടെ ബെവ്‌കോയും കൺസ്യൂമർഫെഡും ചേർന്ന് ₹771.29 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ₹694.96 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ₹77 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്.…
സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത് തന്നെ; സ്ഥിരീകരിച്ച് കേരള പൊലീസ്
തൃശൂർ: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പാസ്‌പോർട്ട് ചിത്രങ്ങൾ തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേത് തന്നെയാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുള്ളതിന്റെ രേഖകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.…
നേപ്പാളില്‍ വീണ്ടും പ്രളയ ഭീഷണി; ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നു, ജാഗ്രതാ നിര്‍ദ്ദേശം
കാഠ്മണ്ഡു: നേപ്പാളില്‍ അടുത്തിടെ ഉണ്ടായ വന്‍ മിന്നല്‍പ്രളയത്തിന്റെ ദുരന്തം തുടരുന്നതിനിടെ, ടിബറ്റിന്റെ മുകള്‍ഭാഗത്ത് രൂപപ്പെട്ടിരുന്ന മണ്ണും അവശിഷ്ടങ്ങളും കൊണ്ടുള്ള തടയണ തകര്‍ന്നതായി റിപ്പോര്‍ട്ട്. ഇതോടെ നേപ്പാള്‍ വീണ്ടും പ്രളയഭീഷണിയിലായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.…
60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര
ലക്നൗ: 60 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് ഉത്തർപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (UPSRTC) ബസുകളിൽ ജീവിതകാലം മുഴുവൻ സൗജന്യമായി യാത്ര ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം.…
നേപ്പാളിൽ മിന്നൽപ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, 105 ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് പേർ കാണാതായി
നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ വൻ മിന്നൽപ്രളയവും മണ്ണിടിച്ചിലും വൻ ദുരന്തമായി മാറി. വിവിധ വാർത്താ ഏജൻസികളുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നേപ്പാളിൽ മരണസംഖ്യ 75 മുതൽ 95 വരെ എത്തിയിട്ടുണ്ട്. അതേസമയം, 105 ഇന്ത്യക്കാരും 37 എൻആർഐകളും ഉൾപ്പെടെ 384-ഓളം…
പ്രതിരോധ മേഖലയിലും സ്വകാര്യ പങ്കാളിത്തം; DRDOയുടെ മിസൈൽ സാങ്കേതികവിദ്യ കൈമാറാൻ അനുമതി
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉൽപാദനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് കൈമാറാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുമതി നൽകി. യോഗ്യതയും ആവശ്യമായ സർട്ടിഫിക്കേഷനും മാനദണ്ഡങ്ങളും പാലിക്കുന്ന ഇന്ത്യൻ…
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; തിരുവോണത്തിന് 4 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അതേസമയം, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ…
