2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്‌സിംഗ് കോളേജിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 27-ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26 വൈകിട്ട് 5 മണി വരെ ഓൺലൈനായി പുതുതായി കോഴ്‌സ് / കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർ പുതിയ തീയതിയിൽ കോളേജുകളിൽ നിന്നും ലഭിച്ച എൻഒസി ഓപ്ഷൻ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യണം. മുൻ അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ നവംബർ 28-ന് നകം പ്രവേശനം നേടേണം. ഫോൺ: 04712560363, 64.