കാസർകോട്: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദമായി മാറും. ഈ സമയത്താണ് ചുഴലിക്കാറ്റിനു സാധ്യത ഉള്ളതായി നിരീക്ഷിക്കുന്നത്. അതേസമയം ചുഴലിക്കാറ്റ് കേരളത്തിലേക്ക് കടക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിലവിലെ വിലയിരുത്തൽ. ചുഴലിക്കാറ്റ് ഉണ്ടായാലും…
Category: NEWS
മണ്ണൂരിൻ്റെ വെളിച്ചണ്ണ – കേരലൈഫ് പ്ലാൻ്റ് 26ന് മന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട് | ഏഴ് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുളള മണ്ണൂർ സർവ്വീസ് സഹകരണ റൂറൽ ബേങ്കിൻ്റെ പുതുസംരഭമായ നാളികേര സംസ്‌കരണ പ്ലാൻ്റിൽ നിന്നും ഉല്പാദിപ്പിക്കുന്ന കേരലൈഫ് വെളിച്ചണ്ണ ഉടൻ വിപണിയിലെത്തും. ഇപ്പോൾ പ്ലാൻ്റിൽ നിന്നും ബേങ്ക് ശാഖകളിൽ നിന്നും വെളിച്ചെണ്ണ ലഭ്യമാണ്. പ്ലാൻ്റിൻ്റെ…
കര്‍ണൂലില്‍ ബസിന് തീ പിടിച്ച് വന്‍ ദുരന്തം; 20 പേർ മരിച്ചതായി റിപ്പോർട്ട്
ഹൈദരാബാദ് : കര്‍ണൂലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ 20 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം. ബെംഗളൂരു-ഹൈദരാബാദ് ഭാഗത്തേക്ക് പോയ കാവേരി ട്രാവല്‍സ്…
ഒക്ടോബർ മുതൽ ഡിസംബർ വരെ വിഷപ്പാമ്പുകൾ ഇണചേരുന്ന സമയം; മൂർഖനും അണലിയും വരെ പുറത്തിറങ്ങും,
കാസർകോട് | പാമ്പ് കടിച്ച് നിരവധി മരണങ്ങളും അപകടങ്ങളും നമുക്ക് ചുറ്റും ഉണ്ടാകാറുണ്ട്. ചെറിയ ചില അശ്രദ്ധ കൊണ്ടും വേണ്ടത്ര കരുതലില്ലായ്‌മ കൊണ്ടുമാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. പാമ്പുകളെ വളരെ ശ്രദ്ധിക്കേണ്ട സമയമാണ് ഈ മൂന്ന് മാസം. ഒക്ടോബർ മുതൽ ഡിസംബർ…
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രമെഴുതി കോട്ടയം മെഡിക്കല്‍ കോളേജ് . ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങള്‍ മാറ്റിവച്ചു
തിരുവനന്തപുരം | അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രാജ്യത്തിന് തന്നെ മാതൃകയായി. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളേജ് മാറി.…
അതിശക്ത മഴ: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അറബിക്കടലിൽ തീവ്ര ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി
തിരുവനന്തപുരം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് . 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
സോഷ്യൽമീഡിയപോസ്റ്റുകൾക്ക്കേന്ദ്രസർക്കാർനിയന്ത്രണം,കുറ്റകൃത്യകരമായപോസ്റ്റുകൾനീക്കംചെയ്യും
ന്യൂഡൽഹി : രാജ്യ വ്യാപകമായി സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തി നിയമ ഭേദഗതി നിലവിൽ. സ്ത്രീകൾക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകൾ നീക്കം ചെയ്യും. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഗസറ്റ് വിജ്ഞാപനമനുസരിച്ച്, മാറ്റങ്ങൾ നവംബർ 15 മുതൽ പ്രാബല്യത്തിൽ…
രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി, 4 ദിവസത്തെ സന്ദർശനം, നാളെ ശബരിമലയിൽ
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്നു രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ ഉച്ചയോടെ ശബരിമലയിൽ ദർശനം നടത്തും. വൈകിട്ടു ഗവർണർ തലസ്ഥാനത്തെ ഹോട്ടലിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ…
ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ വേദിയായി കോഴിക്കോട്; സല്‍മാന്‍ ഖാന്‍ പങ്കെടുക്കും
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ പങ്കെടുക്കും. വേദി പ്രഖ്യാപനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ.…
പഞ്ചാബിൽ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം
അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആണ് കോച്ചിനകത്ത് തീപിടിത്തം ഉണ്ടായത്. 3 കോച്ചുകളിലേയ്ക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ…
