ചെന്നൈ : ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ക്യാമ്പസില്‍ സുഹൃത്തിനൊപ്പം ഇരുന്ന് സംസാരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികള്‍ മര്‍ദിച്ച് അവശനാക്കി.സുഹൃത്തിനെ സംഭവ സ്ഥലത്ത് നിന്ന് തുരത്തിയ ശേഷമായിരുന്നു പീഡനം. രണ്ടുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോട്ടൂര്‍കോണം പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതായി അസിസ്റ്റന്‍റ് കമ്മിഷണര്‍ ഭാരതി രാജന്‍ പറഞ്ഞു