കോഴിക്കോട്: പരിവാറും ലിയാ മെഡിക്കൽ സെന്ററും സംയുക്തമായി
സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
രണ്ട് ദിനമായി നടക്കുന്ന ക്യാമ്പ് കോഴിക്കോട് പരിവാർ ജില്ലാ പ്രസിഡണ്ട് ഷേർലി അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ സമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി ഉൽഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് പി.സിക്കന്തർ,വാർഡ് കൗൺസിലർ ഉഷാദേവി ടീച്ചർ,
ജില്ലാ സിക്രട്ടറി തെക്കയിൽ രാജൻ, ലിയ മെഡിക്കൽ സെന്റർ ഡയറക്ടർ തമീർ അൽത്താഫ്, ഡോ.മുഹമ്മദ് നബീൽ,ഡോ.അഞ്ജനാ മാത്യു, നീതു തുടങ്ങിയവർ സംസാരിച്ചു.
ദിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കും തുടർ ചികിത്സയും നിർദേശങ്ങളും സൗജന്യമായി നൽകുവാനും കൂടാതെ മറ്റു വിഭാഗം ഡോക്ടർമാരുടെയും സൗജന്യ സേവനങ്ങളും ഈ വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും കോഴിക്കോട് പരിവാർ പ്രിവിലേജ് കാർഡ് സംവിധാനങ്ങളും നടപ്പിൽ വരുത്തുവാൻ ലിയാ മെഡിക്കൽ ഡയറക്ടേർസ് തയ്യാറാണെന്ന് അറിയിച്ചു