ന്യൂ ഡൽഹി : ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ INDIAN COOPERATIVE SUMMIT & EXCELLENCE AWARD 2026, ഡൽഹിയിലെ അശോക ഹോട്ടലിൽ വെച്ച് നടന്നു.സഹകരണ സൊസൈറ്റി വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് വളർച്ചയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു. സൊസൈറ്റിക്കുവേണ്ടി C.E.O ശ്രീ. ശൈലേഷ് സി. നായരും C.O.O ശ്രീ. പൗസൻ വർഗീസും ചേർന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ ഉപദേഷ്ടാവും നബാർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡയറക്ടറുമായ ശ്രീ. സതീഷ് മറാത്തയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
