കോഴിക്കോട്: റിയൽ എസ്റ്റേറ്റ് രംഗത്ത് കൃത്യമായ മാർഗനിർദ്ദേശങ്ങളിലൂടെയും സുതാര്യവും സുരക്ഷിതവുമായ സേവനങ്ങളിലൂടെയും പ്രവർത്തനം ലക്ഷ്യമിട്ട് BooMe Property Partners LLP കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ R K Square ബിൽഡിങ്ങിലാണ് സ്ഥാപനത്തിന്റെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിയായ Pride Credit Co-operative Society CEO ശ്രീ. Shylesh C. Nair ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി ശ്രീ. ജയൻ ബിലാത്തിക്കുളം, ശ്രീ. രാജീവ് മേനോൻ, IBA (Investors and Brokers Association) പ്രസിഡന്റ് ശ്രീ. ഷനോജ്, BooMe Property Partners LLP CEO ശ്രീ. പ്രഗ്നേഷ് സി.കെ., മുൻ എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. രാധാകൃഷ്ണൻ ടി.പി., RK Residency MD ശ്രീ. കനകദാസ് കെ.ടി. തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് കൃത്യമായ വിവരങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നതിനൊപ്പം ഇടപാടുകളുടെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് BooMe Property Partners LLP ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ സ്ഥാപനത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. കോഴിക്കോട് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിശ്വാസ്യതയ്ക്കും പ്രൊഫഷണൽ സേവനത്തിനും പ്രാധാന്യം നൽകുന്ന പുതിയ സംരംഭമായി BooMe Property Partners LLP പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
