കോഴിക്കോട് കോർപ്പറേഷൻ വികസന കാഴ്ചപ്പാടിൻ്റെ സപ്ലിമെൻ്റ് പ്രകാശനം ചെയ്‌തു

കോഴിക്കോട് : കേരള കൗമുദി ദിനപത്രവും കോഴിക്കോട് കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച കോർപ്പറേഷനിലെ 76 കൗൺസിലർമാരുടെ വികസന കാഴ്ചപ്പാടിൻ്റെ സപ്ലിമെൻ്റ് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സഹകരണ സൊസൈറ്റിക്കുള്ള അവാർഡ് കരസ്ഥമാക്കിയ പ്രൈഡ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശൈലേഷ് സി നായർ മുഖ്യാതിഥിയായി. കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, പ്രതിപക്ഷ നേതാവ് മുഹമ്മദ് ഷമീൽ, കേരള കൗമുദി യൂണിറ്റ് ചീഫ് എൻ രാജീവ് എന്നിവർ ചേർന്ന് സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. കോഴിക്കോട് കോർപ്പറേഷനിലെ വികസന കാഴ്ചപ്പാടുകൾക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന ഒന്നാവും ഈ സപ്ലിമെൻ്റ് എന്ന് മുഴുവൻ കൗൺസിൽ അംഗങ്ങളും അവകാശപ്പെട്ടു.

onwin