
നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ നിർദേശം നൽകി._
തിരുവനന്തപുരം:മലയാളത്തിന്റെപ്രിയസാഹിത്യകാരൻഎം.ടി.വാസുദേവൻനായരോടുള്ളആദരസൂചകമായിസംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും(ഡിസംബർ 26, 27) തീയതികളിൽ സംസ്ഥാനത്ത്ഔദ്യോഗികമായിദുഃഖാചരണംപ്രഖ്യാപിച്ചു.നാളെചേരാനിരുന്നമന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാസർക്കാർപരിപാടികളും മാറ്റിവെക്കാൻമുഖ്യമന്ത്രി പിണറായിവിജയൻനിർദേശം നൽകി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നഎം.ടിരാത്രി10മണിയോടെയാണ് മരിച്ചത്. മൃതദേഹം ഇന്ന്തന്നെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക്കൊണ്ടുപോവും.പൊതുദർശനത്തിന്ശേഷം നാളെ വൈകിട്ട്അഞ്ച്മണിക്ക്മാവൂർറോഡ്സ്മശാനത്തിൽ സംസ്കരിക്കും.