60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ആയുഷ്കാലം മുഴുവൻ സൗജന്യ ബസ് യാത്ര

ലക്നൗ: 60 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് ഉത്തർപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (UPSRTC) ബസുകളിൽ ജീവിതകാലം മുഴുവൻ സൗജന്യമായി യാത്ര ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം.

‘ലോക്മാതാ അഹില്യാബായ് മാതൃശക്തി യോജന’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായം തെളിയിക്കുന്ന സർക്കാർ തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ അർഹരായ സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കും. മുതിർന്ന സ്ത്രീകളുടെ യാത്രാസൗകര്യവും സാമ്പത്തിക ആശ്വാസവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.