കാഠ്മണ്ഡു: നേപ്പാളില്‍ അടുത്തിടെ ഉണ്ടായ വന്‍ മിന്നല്‍പ്രളയത്തിന്റെ ദുരന്തം തുടരുന്നതിനിടെ, ടിബറ്റിന്റെ മുകള്‍ഭാഗത്ത് രൂപപ്പെട്ടിരുന്ന മണ്ണും അവശിഷ്ടങ്ങളും കൊണ്ടുള്ള തടയണ തകര്‍ന്നതായി റിപ്പോര്‍ട്ട്. ഇതോടെ നേപ്പാള്‍ വീണ്ടും പ്രളയഭീഷണിയിലായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഹിമാലയ മേഖലയില്‍ ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ ദുരന്തത്തിന് പിന്നാലെ രൂപപ്പെട്ട തടയണയും തടാകവുമാണ് പുതിയ ആശങ്കയ്ക്ക് കാരണം. വെള്ളം കവിഞ്ഞൊഴുകുന്നതും തടയണ തകരാനുള്ള സാധ്യതയും കണക്കിലെടുത്ത് നേപ്പാളിലും ടിബറ്റിലുമുള്ള അധികൃതര്‍ അതീവ ജാഗ്രതയിലാണ്. ചില പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും ഭീഷണിയുടെ തോത് നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ട്രിഷൂലി നദീതടത്തോടനുബന്ധിച്ച താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സ്ഥിതിഗതികള്‍ അതിവേഗം മാറാനിടയുള്ളതിനാല്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും നേപ്പാള്‍ പൊലീസ് അറിയിച്ചു.
