സുവേന്ദു അധികാരി അധികാരമേറ്റു; പശ്ചിമ ബം​ഗാൾ ഇനി ബിജെപി ഭരണത്തിൽ

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് അമ്പത്തഞ്ചുകാരനായ സുവേന്ദു അധികാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഉൾപ്പെടെയുള്ള നിരവധി നേതാക്കളാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണാൻ ആയിരക്കണക്കിന് ജനങ്ങളും എത്തിയിരുന്നു.

കാവി വസ്ത്രം അണിഞ്ഞാണ് സുവേന്ദു സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സത്യപ്രതിജ്ഞയ്ക്കു മുൻപ് സുവേന്ദുവുമായി പ്രധാനമന്ത്രി റോഡ് ഷോ നടത്തി. മമതയുടെ വസതിക്കു പുറത്ത് സിആർപിഎഫിനെ വിന്യസിച്ചു. നഗരത്തിൽ സുരക്ഷ ശക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പാർട്ടി എംഎൽഎമാരുടെ യോഗം സുവേന്ദുവിനെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. തുടർന്ന്, ഗവർണർ ആർ.എൻ.രവിയെ കണ്ട് സുവേന്ദു സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.

ഒരുകാലത്ത് മമത ബാനർജിയുടെ ഉറ്റ അനുയായി ആയിരുന്നു സുവേന്ദു അധികാരി. പിന്നീട് തൃണമൂൽ കോൺ​ഗ്രസില്‌‍ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ സർക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു. നന്ദിഗ്രാമിലും ഭവാനിപുരിലും ജയിച്ച സുവേന്ദു ഒരു സീറ്റ് രാജിവയ്ക്കും. ഭവാനിപുരിൽ മുഖ്യമന്ത്രി മമത ബാനർജിയെയാണ് സുവേന്ദു പരാജയപ്പെടുത്തിയത്.

onwin