
ഭൂതകാലത്തെ കുറിച്ചുള്ള കേട്ടുകേൾവിയുടെ പ്രേരണയിൽ നിന്നാണ് ചില യാത്രകളുടെ ഉത്ഭവം.
മുതിർന്നവർ പറഞ്ഞ് തന്ന പഴങ്കഥകളിലെയും നാ ട്ടുവർത്തമാനങ്ങളിലെയും നിറസാന്നിധ്യമായിരുന്നു ഉള്ളന്നൂർ മന ബാല്യകാലത്തിൽ കേട്ടറിവായും മുതി ർന്നപ്പോൾ ഒരു സന്ദേഹവുമായി മാറി. തനിയെ യാത്ര കൾ ചെയ്‌ത് തുടങ്ങിയപ്പോൾ തന്നെ ആദ്യം തേടിയി റങ്ങിയതും ഉള്ളന്നൂർ മനയാണ്….

ത്യശൂർ ജില്ലയിൽ വെങ്കിടങ്ങിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു നമ്പൂതിരി ഗൃഹമാണ് ഉള്ള ന്നൂർ മന. പരശുരാമനാൽ നിർമ്മിതമായ അറുപത്തി നാലു ബ്രാഹ്മണ ഗ്രാമങ്ങളിൽ മലയാളം മാത്യഭാഷ യായ 32 ഗ്രാമങ്ങളിൽ ഏറ്റവും വലുതും പ്രാമാണിക തയിൽ ശ്രേഷ്‌ഠതയുമുള്ള പെരുവനം ഗ്രാമസഭാംഗ ങ്ങളാണ് ഉള്ളന്നൂർ മനക്കാർ. കാലങ്ങൾക്ക് മുമ്പ് ഒരു ഉള്ളന്നൂർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവ രിൽ ഒരു സഹോദരൻ വെങ്കിടങ്ങിൽ മാറി താമസമാ യപ്പോൾ വെങ്കിടങ്ങിൽ ഉള്ളവർ കാക്കര ഉള്ളന്നൂരെ ന്നും അമ്മാടത്ത് ഉള്ളവർ കടവത്ത് ഉള്ളന്നൂരെന്നും രണ്ട് വ്യത്യസ്‌തങ്ങളായ കുടുംബങ്ങളായി എന്ന് പറ യപ്പെടുന്നു. ഇന്ന് കാണുന്ന വെങ്കിടങ്ങ് രജിസ്ട്രാർ ഓഫീസിൻറെ അടുത്തായിരുന്നുവത്രേ പഴയ മന. പോർ ച്ചുഗീസ് ഭരണ കാലത്ത് കാഞ്ഞാണി ചാവക്കാട് റോഡ് വന്നപ്പോൾ എല്ലാവർക്കും വഴി നടക്കാമെന്നായപ്പോൾ അക്കാലത്ത് നിലവിലിരുന്ന ശുദ്ധാശുദ്ധ പ്രശ്‌നങ്ങൾ മൂലം വെങ്കിടങ്ങിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക് കിഴക്ക് മാറി എലുമത കോൾപ്പാടങ്ങളുടെ അരികിലേ ക്ക് മന മാറ്റി സ്ഥാപിച്ചു. അതിനും മാറ്റം വന്ന് അവിടെ തന്നെ മറ്റൊരു മന കുടി നിർമ്മിക്കുക ഉണ്ടായി. നിലവി ൽ ഇന്നു കാണുന്ന ഉള്ളന്നൂർ മന മുന്നൂറ് വർഷത്തോ ളം പഴക്കം ഉള്ളതാണ്.

കേരളീയ വാസ്തു വിദ്യയുടെ നാലുകെട്ട് ഗണത്തി ൽപ്പെടുന്ന നിർമ്മിതിയാണിത്. അതിവിശാലമായ നടു മുറ്റവും നാലിറയവും അതിനെ ആധാരമാക്കി കിഴക്കി നിതെക്കിനി പടിഞ്ഞാറ്റിനി വടക്കിനി എന്നിവയും അതി ൽ കിഴക്കേക്കെട്ടിൽ ശ്രീലകം, മേലടുക്കള കീഴടുക്കള എന്നിവയോടു കൂടിയതും തെക്കിനിക്കെട്ടിൽ തെക്കി നിത്തറയും തെക്കേമച്ചും പടിഞ്ഞാറെ കെട്ടിൽ പുറ ത്തളം, രണ്ട് കോണിയകങ്ങൾ, മച്ച്, വടക്കേ മച്ച് എന്നി ങ്ങനെയും മുകളിൽ മൂന്ന് കിടപ്പറകളും അതിന്റെ മു കളിൽ തട്ടിൻപുറവുമാണ്. വടക്കേക്കെട്ടിൽ അഴികൾ ഇട്ട വടക്കിനിത്തറയും വടക്കേ മച്ചും നിലനിൽക്കുന്നു. മനോഹരമായ മരപ്പണികളെ കൊണ്ട് സമ്പന്നമാണ മനയുടെ അകത്തളങ്ങൾ ഒറ്റത്തടിയിൽ നിർമ്മിതങ്ങ മായ ഉത്തരങ്ങൾ, തൂണുകൾ, പോതിക കൊത്തുപ ണികളോടു കൂടിയ കഴുക്കോലുകളും കാണാം. വട ക്കു കിഴക്കേ മൂലയിൽ അടുക്കളയോടു ചേർന്ന് അ ടുക്കളക്കിണറും കൈപ്പിടികൾ ഇല്ലാത്ത കോണികളും നാലു ഭാഗങ്ങളിലായി ചുറ്റുവരാന്തയും കാണാം.
ശ്രീലകത്ത് ഇല്ലത്തെ ഉപാസനാമൂർത്തികളായ വേ ട്ടയ്ക്കരൻ ദുർഗ്ഗാഭഗവതി അന്നപൂർണേശ്വരി ശങ്കര നാരായണ മൂർത്തി ഗോപാലകൃഷ്‌ണൻ നിരവധി സാ ളഗ്രാമങ്ങൾ ശിവലിംഗങ്ങൾ എന്നീ പ്രതിഷ്‌ഠകളും നടു മുറ്റത്ത്

കൊടുങ്ങല്ലൂർ ഭഗവതിയും പരദേവതയായ തിരുവുള്ളക്കാവ് ശാസ്‌താവും ഇല്ലത്തിന് പുറത്ത് ധർ മ്മദേവൻ തറയിൽ രക്തേശ്വരി പാതിരാ പഞ്ചമി മണി
കണ്‌ഠൻ തുടങ്ങിയ പ്രതിഷ്ഠകളും പാമ്പിൻ കാവും ഉ ണ്ട്. വെങ്കിടങ്ങ് വലിയമ്പലം എന്നറിയപ്പെടുന്ന വെങ്കിട ങ്ങ് ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൻ്റെ ഒമ്പത് ഊരാ യ്‌മക്കാരിൽ ഒരു ഊരായ്‌മക്കാരാണ് ഉള്ളന്നൂർ മന ക്കാർ. കൽപിക്കാൻ അധികാരമുള്ള ചൂനാമന ഒരു കാ ലത്ത് ഇവിടേക്ക് ലയിച്ചുവത്രേ. ചൂനാമിയിൽ നിന്ന് വ ന്ന് ചേർന്നതാണ് കോറളി നരസിംഹമൂർത്തി ക്ഷേത്രം. ഉള്ളന്നൂർ മനയുടെ ഒറ്റ ഊരായ്‌മയിലാണ് ഈ ക്ഷേത്രം. കൊടുങ്ങല്ലൂരിൽ മകരച്ചൊവ്വയ്ക്ക് വിശിഷ്ടമായ ശ്രീ ചക്രം നമസ്‌കരിക്കാനും ഒറ്റപ്പണം സമർപ്പിക്കുവാനും മുഖമണ്ഡപത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുവാനുമു ള്ള കൊടുങ്ങല്ലൂർ രാജകുടുംബം ക്ഷേത്രത്തിലേക്ക് വരി ല്ല എന്നതും ഒരു പ്രത്യേകതയാണ്. വേട്ടയ്ക്കൊരു മക ൻ്റെ കളംപാട്ടും മനയിൽ നടത്താറുണ്ട്. കോമരം പ സീരായിരം നാളികേരം വാദ്യത്തിൻ്റെ താളത്തിന് എറി ഞ്ഞുടക്കുന്നു. നന്തുണി പാട്ടും തായമ്പകയും വേട്ട യ്‌ക്കൊരു മകൻ പാട്ടിനൊപ്പം പതിവുണ്ട്.
മൂന്ന് കാവുകൾ ആറ് കുളങ്ങൾ ആറ് കിണറുക ൾ എന്നിവയാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒരു കോട്ടവും തട്ടാതെ കാലത്തിൻ്റെ പരിണാമം ഒട്ടും ഏൽക്കാതെ ഇന്നും നിലനിൽക്കുന്നു. കുളി തേവാരം എന്നിവയ്ക്കു വേണ്ടി വെട്ടുകല്ലിൽ തീർത്ത കുളപ്പുരയും ഉരൽപ്പുര, സ്‌കൂൾപ്പുര എന്നിവയും ഇന്ന് ഉള്ളന്നൂർ മനയ്ക്ക് അന്യമായിട്ടില്ല. പഴയ കാലങ്ങളിൽ അദ്ധ്യാപ കർ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കാനായി ഇവിടേക്ക് വ രികയായിരുന്നു പതിവ്. ഒരു കാലത്ത് ആനയും കാ ലങ്ങളോളം പല ആനകളുടെയും താവളവും കൂടിയാ യിരുന്നു മനപ്പറമ്പ്. ആനയെ കാണാൻ വരുന്നവർ ആ നപ്പുറം കേറുന്നവർ ഇങ്ങനെ പലതരത്തിലുള്ള ആ ളുകൾ പാപ്പാൻമാർ എന്നിവരുടെ ഒരു കേന്ദ്രം കൂടി ആയിരുന്നു ഉള്ളന്നൂർ മന. ആനയ്ക്ക് വെള്ളം കൊടു ത്തിരുന്ന ഒറ്റക്കല്ലിൽ തീർത്ത വലിയ കൽത്തൊട്ടി ഇ ന്നും ഇവിടെ കാണാം.
ഒരു വലിയ കാർഷിക പാരമ്പര്യത്തിൻ്റെ ഉടമകളാ ണ് ഉള്ളന്നൂർ മനക്കാർ. ഒരു കാലത്ത് കോഞ്ചിറ എലു മത കോൾപ്പാടങ്ങളിലെ ഒട്ടുമുക്കാൽ പടവുകളുടെ യും ഉടമസ്ഥാവകാശവും പടിയിൽ പന്തീരായിരം പറ എന്ന പ്രതാപകാലവും ഇവിടേക്ക് ഉണ്ടായിരുന്നു. ഒറ്റ പ്പൂവിലുള്ള നെൽകൃഷിയാണ് ഇന്ന് നടക്കുന്നത്. കോ ൾ പാടങ്ങളിൽ ഏനാമാവ് കായലിലെ ഉപ്പു വെള്ളം ക യറാതിരിക്കാനായി ചിറ കെട്ടുന്ന പതിവാണ് ആധുനിക ഷട്ടർ സംവിധാനം വരുന്നതിന് മുൻപ് ഉണ്ടായിരുന്നത്. ഈ ചിറ കെട്ടൽ ഉള്ളന്നൂർ മനക്കാരാണ് നടത്തിയിരു ന്നത്. വലിയ കളപ്പുരയുടെ തറയും ഇരുനിലയുള്ള പത്തായപ്പുരയിൽ ഇരട്ട നെല്ലറകളും ഇപ്പോഴും ഇവി ടെ കാണാം. കാർഷിക സംബന്ധമായ കാര്യങ്ങളെല്ലാം പത്തായപ്പുരയിലും കളപ്പുരയിലുമാണ് നടന്നിരുന്ന ത്. ഒരു വലിയ തൊഴുത്ത് ഇന്നും നിലനിൽക്കുന്നു. വി ഷുവിന് മുമ്പായി കതിർക്കറ്റകൾ അരിഞ്ഞ് ഇല്ലത്തേ ക്ക് കയറ്റുന്ന പൊഴുത അരിയൽ എന്ന ചടങ്ങിന് ഇ ന്നും മാറ്റം വന്നിട്ടില്ല. വിഷുവിന് അന്തിമഹാകാളൻ കാ വിലേക്ക് മനയിൽ നിന്ന് വിഷുവേലയും നടത്തുന്നു. ക ർക്കിടക സംക്രാന്തിക്കും വിഷുവിനും പണിക്കാർക്ക് നെല്ല് കൊടുക്കുമ്പോൾ ഓണത്തിന് അരിയും മുണ്ടു മാണ് കൊടുക്കുക. ഓണക്കാലത്ത് 60 കുടുംബങ്ങ ളോളം അളവ് വാങ്ങാനായി നിലവിൽ ഇവിടെ എത്താ റുണ്ട്.
ഒരു കാലത്ത് കഥകളി യോഗവും അതിനാവശ്യമാ യ കളരിയും കോപ്പുകളും ഈ ഇല്ലത്തിൻറെ അനുബന്ധമായിരുന്നു എന്നത് ചരിത്രം. തൃശൂർ ജില്ലയിലെ ആ ദ്യത്തെ കഥകളിയോഗവും ഇവിടെ ആയിരുന്നു. കഥ കളിക്കൊട്ടിൻ്റെ കുലപതിയായ മൂത്തമനയ്ക്കൽ നമ്പൂ തിരി അദ്ദേഹത്തിൻ്റെ കളിയരങ്ങുകളിലെ നിത്യസഹ യാത്രികനായിരുന്ന അസാമാന്യ വലിപ്പമുണ്ടായിരുന്ന ചെ ഇവിടുത്തെ കളിയോഗത്തിൽ നിന്ന് സ്വീകരിച്ചതാ ണ്. കാറ്റു വന്നു വിളിച്ചപ്പോൾ, തൃശ്ശിവപേരൂർ ക്ലിപ്തം എന്നീ സിനിമകളിലൂടെ അഭ്രപാളികളിലും മന നിറ ഞ്ഞു നിൽക്കുന്നു.

മനയിൽ നിന്ന് ഒരു മുത്തശ്ശൻ തൃശൂർ തെക്കേ മഠ ത്തിലേക്ക് സന്യാസം സ്വീകരിച്ചിട്ടുണ്ട്. മനയിലെ കാർ ന്നവരായ പരേതനായ ബ്രഹ്മശ്രീ ബ്രഹ്മദത്തൻ നമ്പൂതി രി രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ അ ധികം പ്രവർത്തിച്ചിട്ടുണ്ട്. ഏനാമാവ് സ്‌കൂൾ സ്‌കൂൾ ഗ്രൗണ്ട്, ഏനാമാവ് കെട്ടിൻറെ ഷട്ടറുകൾ, വെങ്കിടങ്ങ് ഗ്രാമീണ സഹകരണ സംഘം എന്നിവയുടെ ആശയ വി കസന പ്രവർത്തികളിൽ അദ്ദേഹം മുൻകൈ എടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പരേതയായ ലീല അന്തർജ്ജനം തിരുനാവായ വാദ്ധ്യാൻ മനയിലെ അംഗമാണ്. ഇന്ന് ഇല്ലം ഇവരുടെ മകനായ ബിജു ന മ്പൂതിരിയിൽ എത്തി നിൽക്കുന്നു.
ബ്രഹ്മദത്തൻ നമ്പൂതിരിയുടെ സഹോദരനായ പ രേതനായ ത്രിവിക്രമൻ നമ്പൂതിരിയുടെ സഹധർമ്മിണി യാണ് വിമല അന്തർജ്ജനം. പ്രസിദ്ധ വൈദ്യനും ആയു ർവ്വേദ പണ്ഡിതനുമായ വള്ളൂർ മനയ്ക്കൽ ചെറിയ ശ ങ്കരൻ നമ്പൂതിരിയുടെയും പഴയേടത്തു മനയ്ക്കൽ ദേവകി അന്തർജ്ജനത്തിൻ്റെയും നാലാമത്തെ സന്ത തിയായ വിമല അന്തർജ്ജനം 1975 കാലഘട്ടത്തിൽ ഉ ള്ളന്നൂർ മനയിലേക്ക് വേളി കഴിഞ്ഞ് വന്നതോടെ ചികി ത്സാ പാരമ്പര്യത്തിന്റെറെ ഒരു യുഗം ഇവിടെ ആരംഭിച്ചു. അമ്പത് വർഷത്തെ ചികിത്സാ പാരമ്പര്യം ഇവിടെ ഇന്നും അനസ്യൂതം തുടർന്നു വരുന്നു. പാമ്പ് കടിയേറ്റു വരു ന്ന രോഗികളിൽ നിന്ന് ഒരു രൂപ പോലും സ്വീകരിക്കാ
തെ ഇന്നും തന്റെ എഴുപത്തിയാറാം വയസ്സിലും വിമല അന്തർജ്ജനം ചികിത്സ നടത്തുന്നു. അമ്മയുടെ കാ ൽപ്പാടുകളെ പിൻതുടർന്ന് മകൻ ബ്രഹ്മദത്തൻ നമ്പൂ തിരി തന്റെ മുത്തശ്ശനായ വി. എം. സി. ശങ്കരൻ നമ്പൂതി രിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസ പ്രകാരം ആയു ർവ്വേദം വിഷചികിത്സ തുടങ്ങിയവ പഠിച്ച് അമ്മയുടെ കാൽപ്പാടുകളെ പിൻതുടർന്ന് ചികിത്സയും കൂടാതെ വൈദ്യവിദ്യാർത്ഥികൾക്ക് മനയിൽ പഴയ സമ്പ്രദായ പകാരമുള്ള വൈദ്യ പാഠനവും ചെയ്‌തു കൊണ്ടിരി ക്കുന്നു. ഇദ്ദേഹം വെൽക്കം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഹി സ്റ്ററി ഓഫ് മെഡിസിൻ ലൻ, ക്യോട്ടോ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് സയൻസ്, ക്യോട്ടോ ജപ്പാൻ, യു ണിവേഴ്‌സിറ്റി ഓഫ് വിസ്കോൻസിൻ, മാഡിസൻ, യു. എസ്.എന്നിങ്ങനെ ഒട്ടനവധി വിദേശത്തെയും സ്വദേശ ത്തെയും സർവകലാശാലകളിലെ റിസോർഴ്‌സ് പേഴ്
സൺ ആണ്. ഒട്ടനവധി സർവകലാശാലകളുടെ ഗവേ ഷണ പഠനത്തിലും പങ്ക് ചേർന്നിട്ടുണ്ട്. കൂടാതെ അ ന്താരാഷ്ട്ര ജേണലുകളിൽ നിരവധി ആയുർവ്വേദ പഠ നങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
ഉള്ളന്നൂർമനയിലെ വിഷു

വിഷുവിന് രാവിലെ തന്നെ വിഷു കണി ശ്രീലകത്ത് അമ്പാടി കണ്ണനു മുമ്പിലായി ഓട്ടുരുളിയിൽ കണി ക്കോപ്പുകളും അഷ്ടമംഗല്യവും നിലവിളക്കുമായി ഒരു ക്കിയിട്ടുണ്ടാവും. ഓരോരുത്തരായി വന്ന് കണി കണ്ട് മുതിർന്നവരുടെ കൈയ്യിൽ നിന്ന് വിഷു കൈനീട്ടം സ്വീ കരിക്കുന്നു കണി ഉരുളി എടുത്ത് നടുമുറ്റത്ത് കൊടു ങ്ങല്ലൂർ ഭഗവതിയെയും തിരുവുള്ളക്കാവ് ശാസ്‌താവി നെയും കണി കാണിക്കുന്നു. നടുമുറ്റത്തിന്റെ തെക്കേ ഭാഗത്ത് ഒരു അമ്മിക്കുഴ വച്ചിരിക്കുന്നത് തൃപ്രങ്ങോ ട്ട് അപ്പൻ എന്ന സങ്കൽപ്പത്തിലാണ്. തൃപ്രങ്ങോട്ട് അ പ്പനെയും കണിക്കൊന്ന പൂവ് ചാർത്തുന്നു. ഇല്ലത്തെ പക്ഷിമൃഗാദികൾക്കും വൃക്ഷലതാദികൾക്കും കണികാ ണിച്ച ശേഷം വിഷു വേലയ്ക്ക് തയ്യാറാവുന്നു. ഉള്ളന്നൂ ൪ മനയുടെ വടക്ക് ഭാഗത്തായിട്ടാണ് അന്തിമഹാകാ ളൻ രുധിര മഹാകാളികാവ് സ്ഥിതി ചെയ്യുന്നത്. കാവി ന്റെ മൂലസ്ഥാനം ഉള്ളന്നൂർ മനയാണ് എന്നാണ് വിശ്വാ സം. ഉള്ളന്നൂർ മനയിലെ ശിവസാന്നിധ്യത്തെ എല്ലാവർ ക്കും പ്രാർത്ഥിക്കാനായി അനുവദിച്ച് കൊടുത്തതിന്റെ രൂപമാണ് അന്തിമഹാകാളൻ കാവ്. ഇല്ലത്തിന്റെ നാല് ദിക്കിലേക്കും ഈ ആരാധനാ മാർഗ്ഗം പഴയ കാലത്ത് അനുവദിച്ച് കൊടുത്തിട്ടുള്ളതാണ്. മേട വിഷുവിന് കിണ്ടിയിൽ തിരുവുടയാടയും വാൽക്കണ്ണാടിയും വ ച്ച് ഉള്ളന്നൂർ മനയിൽ നിന്നും മേളത്തോട് കൂടി അ ന്തിമഹാകാളൻ കാവിലേക്ക് വാൽക്കണ്ണാടി എഴുന്നു ള്ളിപ്പ് നടത്തുന്നു. മേളം കാവിലെത്തി കഴിഞ്ഞാൽ വാ ൽക്കണ്ണാടി രുധിരമഹാകാളിയുടെ പ്രതിഷ്ഠയുള്ള ശ്രീ കോവിലിലാണ് വയ്ക്കുന്നത്. സന്ധ്യക്ക് വീണ്ടും അരി ത്തിരി താലങ്ങളാലും മേളത്തോടും വട്ടമുടി തുടങ്ങി ഇവയോടുമൊപ്പം കാവിലേക്ക് എഴുന്നുള്ളിപ്പ് നടത്തു ന്നു. കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടിയും മൃഗങ്ങൾ ക്ക് രോഗങ്ങൾ ഇല്ലാതിരിക്കാനുമായി എല്ലാവരും വഴി പാട് നടത്തി പ്രാർത്ഥിക്കുന്ന അന്തിമഹാകാളൻ കാവി ൽ യക്ഷിയുടെ സാന്നിധ്യവും ഉണ്ട്. ഒരു വലിയ കരിമ്പ നയിൽ യക്ഷി ഉണ്ടെന്നാണുമാണ് വിശ്വാസം ഈ യാ ത്രയുടെ ഭാഗമായി അന്തിമഹാകാളൻ കാവിൽ ഞാൻ എത്തിയത് ഉച്ച സമയത്തായിരുന്നു അന്ന് എനിക്കൊ രു താക്കീത് ഉണ്ടായിരുന്നു “ഈ നേരത്ത് വഴി നടക്ക ല്ലേ കുട്ടേ..” എന്ന്.
എന്റെ യാത്രകളിൽ മനയിലെ സഞ്ചാരങ്ങൾക്ക് തു ടക്കവും ആക്കവും കൂട്ടിയിട്ടുള്ളത് ഉള്ളന്നൂർ മനയാ ണെന്ന് പറയാതെ വയ്യ
