തിരുവനന്തപുരം:പുതിയമന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച്നിയുക്തമുഖ്യമന്ത്രിവി.ഡി.സതീശൻ.കോൺഗ്രസിന് 11 മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്,കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദിഖ്, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ട നേതാക്കൾ.
അതേസമയം,തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായുംഷാനിമോൾഉസ്മാൻഡപ്യൂട്ടിസ്പീക്കറായുംചുമതലയേൽക്കും. ചീഫ് വിപ്പ് പദവി കേരളകോൺഗ്രസിനായിരിക്കുമെന്ന് നേതൃത്വം അറിയിച്ചു. മന്ത്രിമാരുടെ വകുപ്പുവിഭജനംസംബന്ധിച്ച അന്തിമ പട്ടിക നാളെ ഗവർണർക്ക് കൈമാറും. “ഗസറ്റ് വിജ്ഞാപനത്തിൽ ചില അപ്രതീക്ഷിതകാര്യങ്ങൾ കൂടി കാണാം” എന്ന സൂചനയുംവി.ഡി.സതീശൻ നൽകി.
മുഖ്യമന്ത്രിയുൾപ്പെടെയുള്ള സമ്പൂർണ മന്ത്രിസഭ ഒരുമിച്ചായിരിക്കുംസത്യപ്രതിജ്ഞചെയ്യുക.യുഡിഎഫിന്റെ20മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചതായും നാളെ 21 പേർ സത്യപ്രതിജ്ഞ ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി. വിവിധ രാഷ്ട്രീയ-സാമുദായിക സമവാക്യങ്ങൾപരിഗണിക്കേണ്ടി വന്നതിനാൽ അർഹതയുണ്ടായിരുന്ന ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻകഴിഞ്ഞില്ലെന്ന വിഷമവും അദ്ദേഹം പങ്കുവച്ചു.
▫️തിരുവഞ്ചൂർ രാധാകൃഷ്ണൻ – സ്പീക്കർ
▫️ഷാനിമോൾ ഉസ്മാൻ – ഡപ്യൂട്ടി സ്പീക്കർ
🔹കോൺഗ്രസ് മന്ത്രിമാർ🔹
▫️വി.ഡി.സതീശൻ – ധനം, തുറമുഖം, നിയമം
▫️രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്
▫️സണ്ണി ജോസഫ് – റവന്യൂ
▫️എ.പി.അനിൽകുമാർ – ആരോഗ്യം
▫️കെ.മുരളീധരൻ – വൈദ്യുതി
▫️പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം
▫️എം.ലിജു – എക്സൈസ്, സഹകരണം
▫️ടി.സിദ്ദിഖ് – വനം
▫️ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്
▫️ഒ.ജെ.ജനീഷ് – യുവജനക്ഷേമം
▫️റോജി എം. ജോൺ – ഉന്നത വിദ്യാഭ്യാസം
▫️കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണൻ (ടേം വ്യവസ്ഥ) – എസ് സി, എസ്ടി വകുപ്പ്
ലീഗിന് 5 മന്ത്രിമാർ.
പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുല്ല മന്ത്രിയാകും. ആരാണ് മാറുക എന്നതിൽ തീരുമാനം പിന്നീട്.
