ക്വാറി- ക്രഷർ ഉടമകളുടെമലബാർ മേഖല കൺവെൻഷൻ നടത്തി

കോഴിക്കോട് : മലബാർ മേഖലയിലെ മൈനർ മിനറലുകളുടെ
ഉടമസ്ഥാവകാശം ഭൂ ഉടമയ്ക്കാണെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ മേഖലയിലെ ക്വാറി- ക്രഷർ ഉടമകളുടെ കൺവെൻഷൻ കോഴിക്കോട് നടന്നു.
സുപ്രീം കോടതി സീനിയർ അഭിഭാഷകൻ അഡ്വക്കേറ്റ് എം കെ എസ് മേനോൻ ഉദ്ഘാടനം ചെയ്തു.
കേരള മൈനിങ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ
(കെ.എം.സി .ഒ .എ) സംസ്ഥാന പ്രസിഡണ്ട് എം കെ ബാബു അധ്യക്ഷത വഹിച്ചു.
ബാവ താമരശ്ശേരി സ്വാഗതം പറഞ്ഞു
സംസ്ഥാന ട്രഷറർ പ്രിൻസ് എബ്രഹാം , വൈസ് ചെയർമാൻ അലക്സ് പെരുമാലി,
പി.ജെ.ജോഷി, എസ് എം കെ മുഹമ്മദലി, ഒ.പി അബ്ദുൽ റഷീദ് , രവീന്ദ്രൻ വടകര, കെ സി കൃഷ്ണൻ മാസ്റ്റർ , സുധീഷ് പാലക്കാട്, അഡ്വ. ശശാങ്കൻ, ഹരിദാസൻ നായർ
എന്നിവർ സംസാരിച്ചു.
പ്രസ്തുത കേസ് വാദിച്ച അഡ്വക്കേറ്റ് എം കെ മേനോൻ , കേസ് നടത്തിയ കെ പി ചന്ദ്രമോഹൻ , ലുക്ക്മാൻ , ബീരാൻകുട്ടി മലപ്പുറം, ബാലകൃഷ്ണൻ നായർ എന്നിവരെ കൺവെൻഷനിൽ ആദരിച്ചു.