കോഴിക്കോട് : അനാഥരടടക്കമുള്ള
സമൂഹത്തിലെ അശരണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളർച്ചയ്ക്കുമായി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന്
കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി യു. ടി ഖാദർ ഫരീദ്
അഭിപ്രായപ്പെട്ടു.
ഫറോക്ക് കോടമ്പുഴ മുസ് ലിം യതീംഖാനയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം യതീം ഖാന ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം.
ഇത്തരുണത്തിൽ ഫറോഖ് കോടമ്പുഴ മുസ്ലിം യതീംഖാനയുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
യതീംഖാന സ്ഥാപക ചെയർമാൻ എൻ. പി അബ്ദുൽ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർമാൻ കല്ലട മുഹമ്മദലി സാഹിബ് ,
കർണാടക സ്റ്റേറ്റ് മിനിമം വേജ് ബോർഡ് ചെയർമാൻ ടി. എം. ഷാഹിദ് തെക്കിൽ,
മുൻ എം എൽ എ
വി. കെ. സി മമ്മദ് കോയ, മുൻസിപ്പാലിറ്റി കൗൺസിലർമാരായ ഫൈസൽ പള്ളിയാളി, ആയിഷ ജസ്ന,അൽബിർ പ്രിൻസിപ്പൽ ഷുക്കൂർ ഹുദവി, കെഎംഒ ഡയറക്ടർ നസീല്‍ ഹുദവി, ടി ശരീഫ് ഹാജി, എം.കെ അബ്ദുറഹ്മാൻ ഹാജി, സി. കെ മൊയ്തീൻ ഹാജി, എൻ. പി അഹ്മദ് കുട്ടി ഹാജി, കെ മൊയ്തീൻ ഹാജി, കെ. പി അബ്ദുൽ അസീസ്, ടി പി മുഹമ്മദ് കുട്ടി,
യതീം ഖാന വൈസ് ചെയർമാൻമാരായ സി. മുഹമ്മദ് ഹാജി, ടി. ശരീഫ് ഹാജി,
മറ്റു കമ്മറ്റി ഭാരവാഹികൾ, മത സാമൂഹിക രാഷ്ട്രീയ നേതാക്കൾ
എന്നിവർ സംസാരിച്ചു . ചടങ്ങിൽ പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ എൻജിനീയർ അഷ്റഫിന് മന്ത്രി മൊമെന്റോ നല്കി ആദരിച്ചു.
