ഒരു ദുര്‍ബല നിമിഷത്തില്‍ പിഎം ശ്രീയില്‍ ഒപ്പിട്ടുപോയി; ചെയ്തത് ശരിയായില്ലെന്ന് ടിപി രാമകൃഷ്ണന്‍

കോഴിക്കോട്:പിഎം ശ്രീ പദ്ധതിയില്‍ ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടുപോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്നും ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണ്. ബിആര്‍സികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ ഉണ്ട്. അവര്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റുന്നില്ല. കേന്ദ്ര സഹായം കിട്ടണം. ചെയ്തത് ശരിയല്ലെങ്കില്‍ പോലും ഒരു ദുര്‍ബല നിമിഷത്തില്‍ ഒപ്പിട്ടുപോയി. അത് ശരിയായിരുന്നില്ലെന്നാണ് സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. പിഎം ശ്രീ കേരളത്തിന് പ്രധാന വിഷയമല്ല. ഇവിടെ സ്‌കുളുകളും കെട്ടിടങ്ങളും മറ്റും അടിസ്ഥാന സൗകര്യങ്ങളും ബഹുദൂരം മുന്നോട്ടുപോയതാണ്’ ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞതില്‍ പറഞ്ഞതില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിപിഐയുടെ നിലപാട് ശരിയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് നല്ല നിലപാടണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അദ്ദേഹം.