ഇനി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം രജിസ്റ്റർചെയ്യാം രജിസ്‌ട്രേഷൻ കൗണ്ടർ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി നഗരസഭ ആരംഭിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ മന്ത്രി എം.ബി.രാജേഷ്ഉദ്ഘാടനം ചെയ്തു.ദേവസ്വത്തിന്റെ സഹകരത്തോടെ ദേവസ്വത്തിന്റെ വൈജയന്തി കെട്ടിടത്തിലാണ് വിവാഹ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്.ക്ഷേത്രനടയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ രജിസ്ട്രേഷൻ കേന്ദ്രത്തിലെത്തി സര്‍ട്ടിഫിക്കറ്റ്കൈപ്പറ്റാനാകും.ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.കൃഷ്ണദാസ്അധ്യക്ഷത വഹിച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍മുഖ്യാതിഥിയായിരുന്നു.നഗരസഭസ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എസ്.മനോജ്,എ.എം.ഷഫീര്‍,എ.സായിനാഥന്‍,സെക്രട്ടറിഎച്ച്‌.അഭിലാഷ്കുമാര്‍,ദേവസ്വംഭരണസമിതി അംഗംസി.മനോജ്,അഡ്മിനിസ്‌ട്രേറ്റര്‍കെ.പി.വിനയന്‍തുടങ്ങിയവര്‍പ്രസംഗിച്ചു.