പിഎം ശ്രീ പദ്ധതി നടത്തിപ്പ്; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാര്‍ ചുമതലയുളള ജില്ലകളിലായതിനാല്‍ തന്നെ ഓണ്‍ലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചര്‍ച്ച…

കോമണ്‍വെല്‍ത്ത് ഗെയിംസ്: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് വേട്ട

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യന്‍ ബോക്‌സിങ് സംഘം. പുരുഷന്മാരുടെ വിഭാഗത്തില്‍ സച്ചിന്‍ സിവാചും അന്‍ഘുഷ് പാംഗലും സ്വര്‍ണം നേടിയതോടെ ഗെയിംസില്‍ ഇന്ത്യയുടെ ബോക്‌സിങ് മെഡല്‍ നേട്ടം ഏഴ് സ്വര്‍ണവും രണ്ട് വെള്ളിയുമുള്‍പ്പെടെ ഒന്‍പതായി ഉയര്‍ന്നു.പുരുഷന്മാരുടെ 60 കിലോഗ്രാം…

ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ; താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം. ഈ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ നിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത…

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്: പലയിടത്തും മണ്ണിടിച്ചില്‍, വെള്ളക്കെട്ട്; മരണം ആറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്.പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്. ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും…

മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി; ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്യാൻ നിർദേശം

ഇടുക്കി: സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത്…

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.…

എസ് ശ്രീജിത്ത് ഡിജിപിയാകും; ഉത്തരവ് ഉടന്‍

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറങ്ങും. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ് ഈ നിയമനം. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍…

വാക്ക് തര്‍ക്കം; കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദില്‍ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് കത്തിക്കുത്ത് നടന്നത്. കുത്തേറ്റ ഉടന്‍ ആദിലിനിലെ ഓട്ടോറിക്ഷ തൊഴിലാളികളും മറ്റ് യാത്രക്കാരും…

പിഎസ്‌സിയിൽ പരാതി പ്രവാഹം:90 ലധികം പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി; പരാതി നൽകി ഉദ്യോ​ഗാർഥികൾ

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതുവരെ 90ലധികംപരീക്ഷകളിലാണ്അട്ടിമറിയുംക്രമക്കേടുംനടന്നതായിഉദ്യോഗാർത്ഥികളിൽനിന്നുംപരാതികൾ ലഭിച്ചിരിക്കുന്നത്. നിലവിൽഉയർന്നുവന്നിട്ടുള്ള ഈ പരാതികൾ വിശദമായിപരിശോധിക്കുന്ന ക്രൈംബ്രാഞ്ച്പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷകളിൽകേസെടുത്തേക്കും. സംസ്ഥാന ആസൂത്രണ…

കോഴിക്കോട് ആസ്റ്റർ മിംസിൽ പാർക്കിൻസൺസ് രോഗികൾക്കായി അത്യാധുനിക അഡാപ്റ്റീവ് ഡി.ബി.എസ് ചികിത്സ ആരംഭിച്ചു

കോഴിക്കോട്: പാർക്കിൻസൺസ് രോഗികൾക്കായി നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ അഡാപ്റ്റീവ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാരീതി കോഴിക്കോട് ആസ്റ്റർ മിംസിൽ ആരംഭിച്ചു. നാഡീരോഗങ്ങൾക്ക് സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതോടൊപ്പം പാർക്കിൻസൺസ് ബാധിതർക്കായി അത്യാധുനികമായ ചികിത്സാ സംവിധാനമാണ് വിദഗ്ധ ന്യൂറോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.…