കോഴിക്കോട്: രാമനാട്ടുകര–വെങ്ങളം ദേശീയപാത നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിവാദത്തിൽ. സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള ഇൻകെലിന് പദ്ധതിയിൽ ₹22.62 കോടി നഷ്ടപ്പെട്ടതിന്റെ വ്യക്തമായ കണക്കില്ലെന്നാണ് റിപ്പോർട്ട്. ബാങ്ക് വായ്പകളുടെ പലിശ കൂടി കണക്കാക്കുമ്പോൾ പദ്ധതിയിലെ യഥാർഥ നഷ്ടം ₹57.58 കോടിയായി…
Author: TNT BUREAU
കേരളത്തിൽ മഴ തിരിച്ചെത്തും; വ്യാഴം–വെള്ളി യെല്ലോ അലർട്ട്
തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ 10 വ്യാഴാഴ്ചയും 11 വെള്ളിയാഴ്ചയും ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച (സെപ്റ്റംബർ 10) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഞ്ഞ…
വി.ഡി. സതീശന് പിന്തുണയുമായി ബിജെപി; മുസ്‌ലിം ലീഗിന്റെ ഭീഷണി അംഗീകരിക്കാനാവില്ലെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗും ഘടക സംഘടനകളും മുഖ്യമന്ത്രിക്കെതിരെ സമ്മർദം ചെലുത്തുന്നത് ആശങ്കാജനകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.…
ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇടവേള 45 ദിവസത്തിൽ നിന്ന് 25 ആയി
ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള കേന്ദ്ര സർക്കാർ കുറച്ചു. ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് ബാധകമായിരുന്ന 45 ദിവസത്തെ ഇടവേള 25 ദിവസമായി കുറച്ചാണ് പുതിയ തീരുമാനം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഇനി…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് 250 സീറ്റുകൾ
വയനാട്: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ൽ നിന്നും 250 സീറ്റുകളായി ഉയർന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (NMC) കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും (KUHS) നടപടിക്രമങ്ങളിലൂടെയാണ് സീറ്റ് വർധനയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതോടെ കൂടുതൽ വിദ്യാർത്ഥികളിലേക്ക് ഗുണമേന്മയുള്ള…
കയ്പമംഗലം അപകടം: ലഹരി ഉപയോഗവും കാരണമായി; ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, എൻഎച്ച്എഐ അധികൃതർ എന്നിവർ ചേർന്നാണ് പരിശോധന. നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിലെ ഗതാഗത…
വരും ദിവസങ്ങളിലും ചൂട് ഉയരും; ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ കേരളത്തിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സെപ്റ്റംബർ 6 മുതൽ 8 വരെ സംസ്ഥാനത്ത് സാധാരണയേക്കാൾ 3 മുതൽ 4…
ഡൽഹിയിൽ കെട്ടിടം തകർന്നു; വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിയതായി സംശയം
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യ നികേതൻ മേഖലയിൽ ഞായറാഴ്ച ഉച്ചയോടെ കെട്ടിടം തകർന്നുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി സംശയിച്ച് അഗ്നിരക്ഷാസേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവസ്ഥലത്ത് നിന്ന് രണ്ട് വിദ്യാർഥികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. കെട്ടിടം വിദ്യാർഥികൾ താമസിച്ചിരുന്ന പി.ജി./ഹോസ്റ്റലായി…
സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് ₹15 ആക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്. ഡീസൽ ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ വർധിച്ചതിനാൽ നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് പ്രതിസന്ധിയിലാണെന്നാണ്…
“ദേശീയപാതയിൽ വീണ്ടും അനാസ്ഥ; തെറ്റായ ദിശയിലെത്തിയ ലോറിയിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം”
കോഴിക്കോട്: ദേശീയപാത 66-ൽ വീണ്ടും ഗുരുതര സുരക്ഷാ വീഴ്ച. തെറ്റായ ദിശയിൽ എത്തിയ ലോറിയുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. രാമനാട്ടുകര മേഖലയിലാണ് ദാരുണ അപകടം. ദേശീയപാതയിലെ ഗതാഗത ക്രമീകരണങ്ങളിലെയും സുരക്ഷാ സംവിധാനങ്ങളിലെയും വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണം…
