മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി ക്ഷീര സഹകരണ മേഖലയിലെ പുതിയ നാഴികക്കല്ല്

മലപ്പുറം: ക്ഷീര സഹകരണ മേഖലയിലെ പുതിയ നാഴികക്കല്ലാണ് മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പ്രവര്‍ത്തനമാംരംഭിച്ച മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി. കേരള സര്‍ക്കാരിന്റേയും മില്‍മയുടേയും അഭിമാന പദ്ധതിയാണ് ഇന്നലെ (24-12) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്.…

ഓഹരി വിപണിയിൽ ഇടിവ്; ക്രൂഡ് ഓയിൽ വില ഉയരുന്നു

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദം. സെപ്റ്റംബർ 9ന് രാവിലെ സെൻസെക്സ് 500 പോയിന്റിലധികവും നിഫ്റ്റി 23,500 നിലവാരത്തിന് താഴെയും എത്തിയിരുന്നു. രാവിലെ 10.01ന് സെൻസെക്സ് 74,954.33…

മോദി–പുടിൻ കൂടിക്കാഴ്ച വെള്ളിയാഴ്ച; പ്രതിരോധവും ഊർജ സഹകരണവും ചർച്ചയാകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സെപ്റ്റംബർ 11 വെള്ളിയാഴ്ച ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുനേതാക്കളുടെയും ഉഭയകക്ഷി ചർച്ച. പ്രതിരോധം, ഊർജം, വ്യാപാരം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതാണ് ചർച്ചയിലെ…

ഇ.ഡി ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; പിഎംഎൽഎ പ്രകാരം കേസ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ ശേഷം മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ പ്രകാരം ഇ.ഡി കേസെടുത്തു. പൊലീസ് കേസിൽ പ്രതികളായ മുഴുവൻ പേരെയും ഇ.ഡിയുടെ കേസിലും…

അട്ടപ്പാടി ഇരട്ടക്കൊല: പ്രതി പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പ്രാവത് ദാസ് പിടിയിൽ. പ്രത്യേക അന്വേഷണ സംഘം പശ്ചിമബംഗാളിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട്…

വൈദ്യുതി ആവശ്യകത കുതിക്കുന്നു; കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കനത്ത ചൂടിനിടെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത കുതിച്ചുയർന്നതോടെ കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,999 മെഗാവാട്ട് എന്ന റെക്കോർഡ് നിലയിലെത്തി. മൊത്തം വൈദ്യുതി ഉപയോഗവും ഉയർന്നതോടെ പല പ്രദേശങ്ങളിലും വൈദ്യുതി നിയന്ത്രണം…

സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; സർവീസുകൾ നിർത്തിവെക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സർവീസുകൾ നിർത്തിവെച്ച് സമരം നടത്താൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും വീണ്ടും കാണുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. മിനിമം യാത്രാനിരക്ക് 15…

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 10: ആലപ്പുഴ, എറണാകുളംസെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം,…

അധ്യാപക പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി; ഉദ്യോഗാർഥികൾക്ക് ആശ്വാസം

തിരുവനന്തപുരം: അധ്യാപക തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് നിയമന പ്രതീക്ഷയിലായിരുന്ന ഉദ്യോഗാർഥികൾക്ക് തീരുമാനം ആശ്വാസമാകും. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം കൂടുതൽ നിയമനങ്ങൾക്ക് അവസരമൊരുക്കുമെന്നാണ് വിലയിരുത്തൽ. വിശദമായ…

ഭവാനി പുഴയിൽ ചാക്കുകളിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ; യുവതിയെയും കുട്ടിയെയും തിരിച്ചറിഞ്ഞു

പാലക്കാട്: ഭവാനി പുഴയിൽ ചാക്കുകളിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ യുവതിയുടേയും കുട്ടിയുടേയുംതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ യുവതിയുടെ കാണാതായ ഭർത്താവിന് പങ്കുണ്ടോയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഫോറൻസിക് തെളിവുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കാണാതായ ഭർത്താവിനെ കണ്ടെത്താനുള്ള നടപടികളും തുടരുന്നു.…