ന്യൂഡൽഹി : 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം നാളെ. രാവിലെ 11 മണിക്ക് മന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ഫെബ്രുവരി 3, 4 ദിവസങ്ങളില്‍ നടക്കും. രാജ്യസഭയില്‍ 3 ദിവസമാണ്…
Author: TNT BUREAU
എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ്, എം.ദാസൻ എൻജിനിയറിങ് കോളേജ് ചെയ്ര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക്…
കേരളത്തിലെ ജിമ്മുകളില്‍ മിന്നല്‍ റെയ്‌ഡ്; രഹസ്യ വിവരത്തിന് പിന്നാലെ ഉത്തേജക മരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും ‘
തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന നടത്തി. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ശരീര…
കുംഭമേളയിൽതിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധിപേര്‍ക്ക് പരിക്ക്`
ലഖ്‌നൗ: കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട്15മരണം.നിരവധിപ്പേർക്ക് പരിക്ക്. മൗനി അമാവാസിയോട്അനുബന്ധിച്ച്പുണ്യസ്നാനത്തിനായി പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ച് കൂടിയതാണ് അപകടത്തിന്ഇടയാക്കിയത്. ആളുകളെ വേർപിരിക്കാനായി കെട്ടിയ തടയണകൾ പൊട്ടിയതാണ്അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ…
സെഞ്ചുറിയടിച്ച് ശ്രീഹരിക്കോട്ട; 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആര്‍ഒ
ചെന്നൈ: ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എല്‍വി-എഫ്15 കുതിച്ചുയരുകയായിരുന്നു.ഇസ്രൊ ജിഎസ്എല്‍വി-എഫ്15 ലോഞ്ചില്‍…
ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ അനുശോചനം അറിയിച്ചു.
കോഴിക്കോട്:’ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ഡോ. ആസാദ് മൂപ്പൻ അതിയായ ദുഃഖം രേഖപെടുത്തി. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി മുതല്‍ എണ്ണമറ്റ ജീവിതങ്ങളെ…
വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ദുഃഖം രേഖപെടുത്തി
കോഴിക്കോട് : വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി മുതല്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും, പ്രചോദനവും,…
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ
കല്‍പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും. മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. അന്തരിച്ച ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും കാണും.രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ്…
ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡില്‍ തുടക്കം
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും. ഡെറാഡൂൺ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷ…
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ് :ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങുമ്പോൾ ഉത്തരാഖണ്ഡ് ഇന്ന് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാന സന്ദർശനത്തിന് തൊട്ടുമുമ്പ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സുപ്രധാനമായ നിയമനിർമ്മാണം നടക്കുക. യുസിസി ഉത്തരാഖണ്ഡിൽ ഉടനീളം നടപ്പാക്കുമെന്നും…
