തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ്മന്ത്രിയുമായി സംയുക്ത സമിതി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് പണിമുടക്ക്പിൻവലിച്ചത്. ചർച്ചയിൽ വിദ്യാർഥികളുടെ യാത്രനിരക്ക് വർധനവ് സംബന്ധിച്ച് ഈ മാസം 29ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത…
Category: NEWS
നാളെ സംസ്ഥാനത്ത് പൊതു അവധി, സ്കൂളുകൾക്കും അവധി ബാധകമായിരിക്കും . വി.എസിന്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സംസ്കാരം മറ്റന്നാൾ ആലപ്പുഴ വലിയ ചുടുകാട്ടിൽ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ എകെജി പഠനഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി എട്ടിന് മൃതദേഹം തിരുവനന്തപുരത്തെ വി.എസിന്റെ വീട്ടിൽ പൊതുദർശനത്തിനു…
യുഗ നായകന് വിട
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ…
കൽപ്പറ്റയിൽ ട്യൂഷൻ സെൻ്റർ പൂട്ടാൻ നിർദ്ദേശം റെഡ് അലേർട്ട് ദിവസം ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ചു.
കല്‍പ്പറ്റ: റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിച്ച ട്യൂഷന്‍ സെന്ററിന്റെ പേരില്‍ കേസ്. കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലിനുസമീപം പ്രവര്‍ത്തിക്കുന്ന ‘വിന്റേജ്’ ട്യൂഷന്‍ സെന്ററിന്റെ പേരിലാണ് കേസെടുത്തത്. വയനാട് ജില്ലയില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് ചുവപ്പുജാഗ്രത പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി…
സംസ്ഥാനത്ത് സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ആണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളും ആയി ചർച്ച നടത്തി എങ്കിലും…
ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്
തിരുവനന്തപുരം: ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരു കിറ്റ് സൗജന്യമായി ലഭിക്കും. കിറ്റിൽ എന്നിവയുണ്ടാകും.കൂടാതെ, റേഷൻ…
കണ്ണീർക്കടലായി സ്‌കൂൾ,പ്രിയപ്പെട്ട സ്കൂൾ മുറ്റത്ത് അവസാനമായി നിശ്ചലനായി മിഥുനെത്തി,
കൊല്ലം: പ്രിയപ്പെട്ട സ്കൂൾ മുറ്റത്ത് അവസാനമായി നിശ്ചലനായി മിഥുനെത്തി, കണ്ണീർക്കടലായി സ്‌കൂൾ തന്‍റെ സ്കൂളിലേക്ക് പ്രിയപ്പെട്ട കൂട്ടുകാരുടെ മുന്നിലേക്ക് മിഥുന്‍ നിശ്ചലനായി അവസാനമായെത്തി. മിഥുനിനെ അവസാനമായി ഒരുനോക്ക് കാണാനായി വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളാണ് എത്തിയത്. ശാസ്താംകോട്ട താലൂക്ക്…
കൊല്ലത്ത് സ്കൂളില്‍വച്ച് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു
കൊല്ലം: സ്കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു.ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക്…
വെളിച്ചെണ്ണവിലകുറയും , ലിറ്ററിന് 329 രൂപ നിരക്കിൽ ഇനിവാങ്ങാം,നിർണായകനീക്കം
തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തടയാൻ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിക്കും. എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി ലിറ്ററിന് 329 രൂപ നിരക്കിൽ വിതരണം ചെയ്യും അയൽ സംസ്ഥാനങ്ങളിലെ വിതരണക്കാരെ സപ്ലൈകോയുടെ ടെൻഡറിൽ പങ്കെടുക്കാൻ അനുവദിക്കാൻ മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…
കർക്കടകം പിറന്നു; ഇനി മലയാളികൾക്ക് രാമായണ പുണ്യത്തിന്റെ നാളുകൾ
ഇന്ന് കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകാരംഭം. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാമാണ് കർക്കടക മാസത്തെ വിളിക്കുന്നത്, പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ ഈ മാസം പക്ഷേ കേരളത്തിൽ ഭക്തിസാന്ദ്രമാണ്. ഇന്നുമുതൽ…