കോഴിക്കോട്: കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയം മാറുന്നു. മൺസൂൺ ടൈം ടേബിൾ നേരത്തെ മാറുന്ന സാഹചര്യത്തിലാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്. ജൂൺ 15 മുതൽ ഒക്ടോബര്‍ 20 വരെയായിരുന്നു ഇപ്പോഴത്തെ ടൈം ടേബിൾ. സാധാരണ ജൂൺ 10 മുതൽ ഒക്ടോബര്‍ 31 വരെയായിരുന്നു മൺസൂൺ ടൈംടേബിൾ.ഷൊര്‍ണൂരിനും മംഗളൂരു ജംഗ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്.
ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സെൻട്രൽ രാജധാനി, വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ്, ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ്, ഓഖ ബൈ വീക്ക‍്‍ലി എക്സ്പ്രസ്, ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് , മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഉൾപ്പെടെയുള്ള നിരവധി ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുന്നത്. എൻടിഇഎസ് വഴിയോ, ഹെൽപ് ലൈനായ 139 വഴിയോ ട്രെയിനുകളുടെ സമയക്രമം അറിയാം
പുതിയ സമയക്രമം ഇങ്ങനെ
- എറണാകുളം-നിസാമു ദ്ദീൻ മംഗള എക്‌സ്‌പ്രസ് (12617)മൂന്നുമണിക്കൂറോളംവൈകിപുറപ്പെടും. എറണാകുളം: ഉച്ചക്ക് 1.25-ന് പുറപ്പെടും (നിലവിൽ രാവിലെ 10.30)
- നിസാമുദ്ദീൻ-എറണാകു ളംമംഗള(12618)ഒരുമണിക്കൂർ നേരത്തേ. രാത്രി 10.35-ന് മംഗളൂരു, ഷൊർണൂർ- പുലർച്ചെ 4.10, എറണാകുളം 7.30 (നിലവിൽ മംഗളൂരു-രാത്രി 11.40,ഷൊർണൂർ-പുലർച്ചെ5.30,എറണാകുളം-8.00)
- ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി (16345) 1.30 മണിക്കൂർ നേരത്തെ എത്തും. മംഗളൂരു -പുലർച്ചെ 4.20, കണ്ണൂർ- 6.32, കോഴിക്കോട് 8.07, ഷൊർണൂർ 10.15, എറണാകുളം-12.25, തിരുവനന്തപുരം വൈകിട്ട് 6.05(നിലവിൽമംഗളൂരു-പുലർച്ചെ 5.45, കണ്ണൂർ- 8.07, കോഴിക്കോട്9.42,ഷൊർണൂർ12.00,എറണാകുളം-2.15, തിരുവനന്തപുരം- രാത്രി 7.35)
- തിരുവനന്തപുരം-ലോക മാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ് (16346) രാവിലെ 9.15-ന് തന്നെ പുറപ്പെടും. പിന്നീട് ഓരോ സ്റ്റേഷനിലും വൈകും. എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.45, ഷൊർണൂർ-വൈകിട്ട് 4.20, കോഴിക്കോട്- വൈകീട്ട് ആറ്, കണ്ണൂർ- 7.32 (നിലവിൽ എറണാകുളം ജങ്ഷൻ ഉച്ചക്ക് 1.10, ഷൊർണൂർ- വൈകീട്ട് 3.40, കോഴിക്കോട്-വൈകീട്ട് 5.07, കണ്ണൂർ- 6.37)
- മംഗളൂരുവിൽനിന്ന് മുംബൈയിലേക്കുള്ള മത്സ്യഗന്ധ (12620) ഉച്ചക്ക് 2.20-ന് പുറപ്പെടും (നിലവിൽ 12.45.). തിരിച്ചുവരുന്ന വണ്ടി (12619) വൈകിട്ട് 3.20-ന് പുറപ്പെടും. രാവിലെ 7.40-ന് മംഗളൂരു (നിലവിൽ 10.20)
- വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ് (16334 – തിങ്കൾ) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 പിഎം
- ഭാവ്നഗർ വീക്ക‍്‍ലി എക്സ്പ്രസ് (19259 – വ്യാഴം) ∙ തിരൂർ – 11.24 pm. മരുസാഗർ വീക്ക‍്‍ലി എക്സ്പ്രസ് (12977 – ഞായർ) ∙ തിരൂർ – 11.29pm
- ഗാന്ധിധാം വീക്ക‍്‍ലി എക്സ്പ്രസ് (16336 – ചൊവ്വ) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 pm
- ഓഖ ബൈ വീക്ക‍്‍ലി എക്സ്പ്രസ് (16338 – വ്യാഴം, വെള്ളി) ∙ കുറ്റിപ്പുറം – 11.09 pm, തിരൂർ – 11.24 പിഎം
