ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി നാല് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
Category: Uncategorized
മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതല്‍ 10 രൂപ ഫീസ്
കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് ഇനി മുതൽ 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കിയ തീരുമാനം നിലവില്‍ വന്നു. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ്…
നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. പ്രതികളെ ചോദ്യം ചെയ്ത കസ്റ്റംസിനോട്…
കനത്തമഴ; കാസർഗോഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അംഗൻവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയാണ് അവധി. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കേന്ദ്ര കലാവസ്ഥ കേന്ദ്രം പ്രത്യേകമായി അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.…
പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം
പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു. ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍…
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും
ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് വയനാട്ടിലെ വോട്ടേഴ്സിനോട് നന്ദി പറയാന്‍ പ്രിയങ്കഗാന്ധിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ആദ്യ പരിപാടി 12 മണിക്ക് മണ്ഡലത്തിന്റെ ഭാഗമായ മുക്കത്താണ്പിന്നീട് മലപ്പുറത്തെ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ പരിപാടികളിലും…
മോർച്ചറിയിൽ ഇൻക്വസ്റ്റിന് സ്ഥലമില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിൽക്കാൻ പോലും സ്ഥലമില്ലാത്ത കുടുസുമുറിയിലാണ്…