ന്യൂഡൽഹി:രാജ്യത്തെസാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നൽകാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവനനികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യോപയോഗസാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
12 ശതമാനം ജിഎസ്‌ടി സ്ലാബ് പൂർണമായും ഒഴിവാക്കുകയോ നിലവില്‍ 12 ശതമാനം നികുതിചുമത്തുന്ന ഇനങ്ങളില്‍ വലിയൊരു പങ്കിനെ അഞ്ച്ശതമാനംസ്ലാബിലേക്ക് മാറ്റുകയോ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഇപ്പോള്‍ 12 ശതമാനം ജിഎസ്‌ടി ഈടാക്കുന്ന മിക്ക ഇനങ്ങളും സാധാരണക്കാരുടെ നിത്യോപയോഗസാധനങ്ങളാണ്. ഇവയ്ക്ക് വില കുറയുന്നതോടെ അത്തരക്കാരുടെ ജീവിതച്ചെലവില്‍ കാര്യമായ തോതില്‍ കുറവുവരും.അടുത്തുതന്നെ നടക്കുന്ന ജിഎസ്‌ടി കൗണ്‍സിലിന്റെ 56-ാമത് യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

കേന്ദ്രധനമന്ത്രി ചെയർമാനും സംസ്ഥാന ധനമന്ത്രിമാർ ഉള്‍പ്പെടുന്നതുമായജിഎസ്‌ടികൗണ്‍സിലിനാണ്നികുതി നിരക്കുകളിലെ മാറ്റം ശുപാർശ ചെയ്യാൻ അധികാരമുള്ളത്. ഈ നിർദ്ദേശം നടപ്പിലായാല്‍, 2017ല്‍ പരോക്ഷ നികുതി സമ്ബ്രദായം നിലവില്‍ വന്നതിന് ശേഷമുള്ളജിഎസ്‌ടിനിരക്കുകളിലെഏറ്റവുംസുപ്രധാനമായപരിഷ്കരണങ്ങളിലൊന്നായി മാറും.
വിലകുറയാനിടയുള്ള സാധനങ്ങള്‍
- ടൂത്ത് പേസ്റ്റ്,
- ടൂത്ത് പൗഡർ,
- തയ്യല്‍ മെഷീനുകള്‍,
- ഇസ്തിരിപ്പെട്ടി,
- ചെറിയശേഷിയുള്ള വാഷിംഗ് മെഷീനുകള്‍,
- സൈക്കിള്‍,
- റെഡിമെയ്‌ഡ് വസ്ത്രങ്ങള്‍,
- സാനിട്ടറി നാപ്കിനുകള്‍,
- ഹെയർ ഓയിലുകള്‍,
- കുടകള്‍,
- വാട്ടർ ഫില്‍ട്ടറുകളും പ്യൂരിഫയറുകളും (ഇലക്‌ട്രിക് അല്ലാത്ത തരങ്ങള്‍),
- പ്രഷർ കുക്കറുകള്‍,
- അലുമിനിയം,
- സ്റ്റീല്‍ എന്നിവയില്‍ നിർമ്മിച്ച പാചക പാത്രങ്ങള്‍,
- കുറഞ്ഞശേഷിയുളള വാക്വം ക്ലീനറുകള്‍,
- ചില വാക്സിനുകള്‍,
- പാക്കറ്റിലടച്ച പാലുല്പന്നങ്ങള്‍ തുടങ്ങിയവയുടെ വില കുറയ്ക്കാനാണ്‌തീരുമാനം.