തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതുവരെ 90ലധികംപരീക്ഷകളിലാണ്അട്ടിമറിയുംക്രമക്കേടുംനടന്നതായിഉദ്യോഗാർത്ഥികളിൽനിന്നുംപരാതികൾ ലഭിച്ചിരിക്കുന്നത്. നിലവിൽഉയർന്നുവന്നിട്ടുള്ള ഈ പരാതികൾ വിശദമായിപരിശോധിക്കുന്ന ക്രൈംബ്രാഞ്ച്പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷകളിൽകേസെടുത്തേക്കും.
സംസ്ഥാന ആസൂത്രണ ബോർഡ്ചീഫ്തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽപിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ വൈകാതെപ്രതികളാകുമെന്നാണ് അന്വേഷണ സംഘത്തിൽനിന്ന്ലഭിക്കുന്ന വിവരം. താല്പര്യമുള്ള ഒരാളെ ബോധപൂർവ്വം ഒന്നാംറാങ്കിലേക്ക്കൊണ്ടുവരുന്നതിനായിഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്നും ഇതിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾ തടയപ്പെട്ടുവെന്നുമാണ് പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഐജി അജിത ബീഗത്തിന്റെനേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. പിഎസ്സി പരീക്ഷാ ക്രമക്കേടിൽ കമ്മീഷനിലെഉദ്യോഗസ്ഥർ തന്നെ പ്രതികളാകുന്ന ചരിത്രത്തിലെആദ്യസംഭവങ്ങളിലൊന്നായി ഇത് മാറും.
ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് തുടങ്ങിയ ചുരുക്കം ചില പരീക്ഷകളിലെക്രമക്കേടുകൾക്കപ്പുറം 90 വ്യത്യസ്ത പരീക്ഷകളിൽ ക്രമക്കേട് നടന്നുഎന്നഗൗരവതരമായ പരാതികളാണ്ഇപ്പോൾ അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. കേവലം 90 പരാതികളല്ല, മറിച്ച് 90 പരീക്ഷകളെക്കുറിച്ചാണ് പരാതിഎന്നത്വിഷയത്തിന്റെഗൗരവംവർധിപ്പിക്കുന്നു.കൂടുതൽകേസുകളിൽകൃത്യമായഅന്വേഷണം നടത്തേണ്ടതിനാൽ ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണ സംഘത്തെവിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പുതിയ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും.
ലഭിച്ചിരിക്കുന്ന മുഴുവൻ പരാതികളും അന്വേഷണ സംഘംവരുംദിവസങ്ങളിൽവിശദമായിപരിശോധിക്കും.ഇതിൽവർഷങ്ങൾക്ക്മുൻപ്നടന്നപരീക്ഷകൾ വരെയുണ്ട്. എന്നാൽ ഇത്രയും വർഷങ്ങൾക്ക് മുൻപ്നടന്നപരീക്ഷകളിൽതെളിവുകൾകണ്ടെത്തുകപ്രായോഗികമല്ലാത്തതിനാൽ അത്തരം പരാതികളും, ചില ക്ലറിക്കൽ പിഴവുകൾ സംബന്ധിച്ച ചെറിയ പരാതികളും ആദ്യഘട്ടത്തിൽ മാറ്റിവെച്ചേക്കും. പകരം ആസൂത്രണ ബോർഡ് നിയമനത്തിലേതുപോലെ ക്രിമിനൽ സ്വഭാവമുള്ള കേസുകൾ കണ്ടുപിടിച്ച് അതിൽ കർശനമായ തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുൻകാലങ്ങളിൽ പിഎസ്സി പരീക്ഷകളെക്കുറിച്ച് സമാനമായ ക്രമക്കേടുകൾ ആരോപിക്കപ്പെടുമ്പോൾ, പിഎസ്സി തന്നെ ഒരു പേരിനൊരു ആഭ്യന്തര അന്വേഷണം നടത്തി തെളിവുകളില്ലെന്ന് പറഞ്ഞ് കണ്ണിൽപ്പൊടിയിടുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ രേഖകൾ കൃത്യമായി പരിശോധിക്കപ്പെടുകയും കൂടുതൽ കേസുകളിൽ വരും ദിവസങ്ങളിൽ നടപടികൾ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
