സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി

ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യത്ത് പ്രൗഢമായ തുടക്കം. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.

ഇത്തവണത്തെ ആഘോഷത്തിന് ചരിത്രപ്രാധാന്യവും ഏറെയാണ്. സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിച്ചു. ‘യുവശക്തി’ക്ക് പ്രത്യേക പ്രാധാന്യം നൽകുന്നതാണ് ഈ വർഷത്തെ ആഘോഷം.

ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ പരിപാടികളാണ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.