കേരളത്തിലെ ആദ്യ ഫുട്‌വെയർ റീട്ടെയിൽ ഇക്കോസിസ്റ്റം പ്ലാറ്റ്‌ഫോമുമായി ‘ബൂട്ട്‌ലാൻഡ്’; ജൂലൈ 21, 22 ന് കോഴിക്കോട്ട് എക്‌സ്‌പോ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പാദരക്ഷാ-ലൈഫ്‌സ്റ്റൈൽ വ്യാപാര മേഖലയിൽ പുത്തൻ ഉണർവ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ആദ്യത്തെ ‘ബൂട്ട്‌ലാൻഡ് ഫുട്‌വെയർ ആൻഡ് ലൈഫ്‌സ്റ്റൈൽ റീട്ടെയിൽ എക്‌സ്‌പോ 2026’-ന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. പാദരക്ഷാ-ലൈഫ്‌സ്റ്റൈൽ രംഗത്തെ ബ്രാൻഡുകൾ, വ്യാപാരികൾ, വിതരണക്കാർ എന്നിവർക്ക് പരസ്പരം ബന്ധപ്പെടാനും ബിസിനസ് വിപുലീകരിക്കാനും സാധിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ റീട്ടെയിൽ ഇക്കോസിസ്റ്റം പ്ലാറ്റ്‌ഫോമായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള മെഗാ എക്‌സ്‌പോ 2026 ജൂലൈ 21, 22 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന് പുറമെ കർണാടക, തമിഴ്‌നാട് തുടങ്ങി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകളും വ്യാപാരികളും ഈ സംഗമത്തിൽ പങ്കാളികളാകും.

ഡാലു ഫാഷൻ ഫാക്ടറി യുമായി സഹരിച്ചു footwear & accessory ഫാഷൻ ഷോയും എക്സ്പോയിൽ നടക്കും.
100 ലധികൾ സ്റ്റാളുകൾ, പ്രമുഖ ബ്രാൻഡുകളുടെ വിപുലമായ ശേഖരം,
പുതിയ ലോഞ്ചുകൾ, പുതിയ ഡിസൈനുകളുടെയും ഉൽപ്പന്നങ്ങളുടെയും അവതരണം,
സെമിനാറുകൾ, റീട്ടെയിൽ മേഖലയിലെ വെല്ലുവിളികളും സാധ്യതകളും ചർച്ച ചെയ്യുന്ന വിദഗ്ധ സംഗമങ്ങൾ,
4000+ ബിസിനസ് സന്ദർശകർ, ദക്ഷിണേന്ത്യയിലുടനീളമുള്ള വ്യാപാരികളുമായി സന്ദർശകർക്ക് സംവദിക്കാനുള്ള അവസരം,
ഫാഷൻ ഷോ, ബ്രാൻഡുകളെയും റീട്ടെയിൽ ട്രെൻഡുകളെയും കോർത്തിണക്കുന്ന വേദി എന്നിവയാണ്
എക്‌സ്‌പോയുടെ പ്രധാന സവിശേഷതകളെന്നും ഇവർ പറഞ്ഞു.
“കേവലം ഒരു പ്രദർശനത്തിനപ്പുറം, പാദരക്ഷാ വിപണിയിലെ എല്ലാ വിഭാഗം ആളുകൾക്കും ഒരുമിച്ച് വളരാനുള്ള ഒരു സ്ഥിരം സംവിധാനമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്,” എന്ന് ബൂട്ട്‌ലാൻഡ് പ്രതിനിധികൾ അറിയിച്ചു. സ്‌പോർട്‌സ്, മീഡിയ, റീട്ടെയിൽ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന ബൂട്ട്‌ലാൻഡിന്റെ ഏറ്റവും പുതിയ ചുവടുവെപ്പാണിതെന്നും
വാർത്താ സമ്മേളനത്തിൽ ബൂട്ട് ലാൻഡ് ഫൗണ്ടേഷൻ സാരഥികളായ കെ ഹരികൃഷ്ണൻ, കെ ജഗദീഷ്, സുജി രാധാകൃഷ്ണൻ, ലയ വി നായർ എന്നിവർ പങ്കെടുത്തു.

onwin