തിരുവനന്തപുരം: ക്രിസ്‌മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആദ്യ നറുക്കെടുക്കും. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 20 പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5000 രൂപ വീതം 27,000 പേര്‍ക്കും ഏഴാം സമ്മാനം 2000 രൂപ വീതം 48,600 പേര്‍ക്കും എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേര്‍ക്കും ഒമ്പതാം സമ്മാനം 500 രൂപ വീതം 2,43,000 പേര്‍ക്കും പത്താം സമ്മാനം 400 രൂപ വീതം 2,75,400 പേര്‍ക്കുമാണ് ലഭിക്കുക. ഒന്നാം സമ്മാനം

നേടുന്ന നമ്പറിന്‍റെ മറ്റ് ഒമ്പത് സീരിസുകള്‍ക്ക് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. 10,00,000 രൂപ വീതമാണ് സമാശ്വാസ സമ്മാനം ലഭിക്കുക.