സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

KERALA SCHOOL KALOLSAVAM

തിരുവനന്തപുരം: സംസ്ഥാ സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരം വേദിയിൽ അവതരിപ്പിക്കും.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വയനാട്, വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ നൃത്ത ശിൽപ്പമൊരുക്കും.നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും.