മണാശ്ശേരി ജി.യു.പി സ്‌കൂൾ കമാനത്തിലും മതിലിലും കണ്ട വർണ്ണാഭമായ ഫ്ളക്‌സുകൾ തന്നെയാണ് ‘ന്യൂസ് ടൈം’നെയും ആദ്യം അങ്ങോട്ട് ആകർഷിച്ചത്. അന്വേഷിച്ചു ചെന്നപ്പോൾ, പരിമിതമായ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് കൗതുകങ്ങൾ നിറഞ്ഞ കൗമാരത്തിലേക്ക് കടക്കുന്ന ആ കുട്ടികളും അവിടുത്തെ അധ്യാപകരും കൈവെക്കാത്ത മേഖലകളില്ല. അവരെ, ആ കൊച്ചു സ്‌കൂളിനെ, അവർ നേടിയെടുത്ത വിജയങ്ങളെ, ആഘോഷങ്ങളെ, അവരുടെ ആകാശത്തോളം വളർന്ന സ്വപ്നങ്ങളെ ലോകമറിയണമെന്ന് ‘ന്യൂസ് ടൈമും’ ആഗ്രഹിക്കുന്നു. അവർക്കുള്ള ആ ദരവ്…തുടർന്നുള്ള പേജുകളിൽ അവർ തന്നെ അവരെക്കുറിച്ച് പറയും

Editorial ഒരു സ്‌കൂൾ ഒരു നാടിന്റെ വെളിച്ചമാകുന്ന വാർത്ത ആവേശകരം തന്നെയാണ്…അത്തരം ഒരു സ്കൂ ളിനെ അടുത്ത പേജുകളിൽ പരിചയപ്പെടാം. നിരവധി വ്യ ത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിനെ പരിചയപ്പെടുത്താനും അവിടെ നടക്കുന്ന…