

Editorial
ഒരു സ്‌കൂൾ ഒരു നാടിന്റെ വെളിച്ചമാകുന്ന വാർത്ത ആവേശകരം തന്നെയാണ്…അത്തരം ഒരു സ്കൂ ളിനെ അടുത്ത പേജുകളിൽ പരിചയപ്പെടാം. നിരവധി വ്യ ത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് ജില്ലയിലെ മണാശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിനെ പരിചയപ്പെടുത്താനും അവിടെ നടക്കുന്ന സാമൂഹ്യ ശ്രദ്ധയാകർഷിച്ച പദ്ധതികളെക്കുറിച്ചുള്ള എഴുത്തുമാണ് തുടർന്ന പേജുകളിൽ. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം ഒരു വിദ്യാലയം ഒരു പൊതു ഇടം ആകു മ്പോൾ എന്തെല്ലാം കൂടി വേണമെന്നും ഈ വിദ്യാലയം കാണിച്ചുതരുന്നു. ഈ എഴുത്തിന് പിന്നിൽ ആ വിദ്യാല യത്തിലെ ലിറ്റിൽ ജേർണലിസ്റ്റുകൾ ആണെന്നത് ശ്രദ്ധേയമാണ്. ഓരോ വിദ്യാലയവും സാമൂഹ്യ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന കേന്ദ്രങ്ങൾ ആകണം, ഓരോ വിദ്യാലയവും അതിന് ബാധ്യസ്ഥരുമാണ്

മുത്തശ്ശി പൂവത്തിയും ബുദ്ധനും കുറേ കുട്ടികളും
കോഴിക്കോട് മുക്കം പാതയിൽ മരങ്ങൾ കൊണ്ടുള്ള കവാടം, ആ കവാടം കടന്നു വരുമ്പോൾ നൂറ്റാണ്ട് പഴക്കമുള്ള മുത്തശ്ശി പൂവത്തിയും ആ യിരം തിരികൾക്ക് വെളിച്ചം പകർന്നു കൊടുക്കുന്നത് കൊണ്ട് ഒരു വിളക്കിൻ്റെ ആയുസ്സ് കുറയുന്നില്ല എന്ന ആശയം മാനവ സമൂഹത്തിലേക്ക് എത്തിച്ച ബുദ്ധനും എല്ലാവരെയും നോക്കി ആൽമരച്ചുവട്ടിൽ ഇരിക്കുന്നു. ഇതാണ് മണാശ്ശേരി സ്‌കൂൾ നൂറ്റാണ്ട് പിന്നിട്ട വിദ്യാലയം, കുടിപ്പള്ളിക്കൂടം ആയി തുടങ്ങിയ ഈ വിദ്യാലയം 1908ൽ സ്ഥാപിതമായി. മണ്ണിലിടം ജന്മിദാനമായി നൽകിയ 36 സെന്റ്റ് സ്ഥലത്ത് 1918 ലാണ് ഇന്ന് കാണുന്ന പഴയ കെട്ടിടം നിർമ്മിച്ചത്. ഈ കെട്ടിടം ഒരു പൈതൃക സ്വത്തായി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഈ വിദ്യാല യത്തിന്റെ ഇന്നത്തെ വളർച്ചക്ക് പിന്നിൽ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകരുടെ സംഭാവനകൾ ഉണ്ട്. ഇപ്പോഴും പുതുമയാർന്ന പ്രവർത്തന മികവോടെ ഇവിടം മുന്നേറുന്നു. ഈ നേട്ടങ്ങൾക്ക് നേതൃത്വം നൽകാൻ മികവുറ്റ അധ്യാപകരും ഇവിടെയുണ്ട്. ഒന്നാം ക്ലാസ് ഒന്നാം തരം ആക്കാൻ മണാശ്ശേരി എക്സ്പ്രസ്സും പാഠപുസ്‌ത കത്തിൽ ഒതുങ്ങി നിൽക്കാതെ ശാസ്ത്ര പഠനം എളുപ്പമാക്കാൻ സയൻസ് പാർക്കും തേനീച്ചയും കിളിയും പിന്നെ കുറെ മീനുകളും എന്ന ജൈവ ഉദ്യാനവും മധുര നാരങ്ങ നാരങ്ങമിഠായി എന്ന പേരിലുള്ള പ്രീപ്രൈമ റി ക്ലാസുകളും എല്ലാം മറ്റു വിദ്യാലയങ്ങളിൽ നിന്ന് ഈ വിദ്യാലയത്തെ വ്യത്യസ്‌തമാക്കുന്നു.
1600 ലധികം കുട്ടികൾ പഠിക്കുന്ന ഇവിടം സമീപ പ്രദേശങ്ങളിൽ പൊതുവിദ്യാലയങ്ങൾക്ക് മാതൃക കൂടിയാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയം കൂടിയാണിത്. 47 LSS ടി ജില്ലയിലെ തന്നെ മികവ് ഇവർ തെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കേരളം ചർച്ച ചെയ്ത പല പദ്ധതികളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. മരമുത്തശ്ശിയുടെ തണലും വിദ്യാലയത്തിന്റെ വെളിച്ചവും ഈ നാടിൻ്റെ അടയാളപ്പെടുത്തലിന് ഏറെ സഹായിച്ചിട്ടുണ്ട്

വേറിട്ട് ചിന്തിക്കാൻ ആഗ്രഹിക്കുന്നു
പൊതുവിദ്യാലയം എന്താകണം എങ്ങനെയാകണം എന്നതിന് ഞങ്ങൾക്ക് ഞങ്ങളുടേതായ സ്വപ്നങ്ങൾ ഉണ്ട്. ആ സ്വപ്‌നങ്ങൾ പൂവണി യിക്കാൻ ഉള്ള ശ്രമത്തിലാണ് ഞങ്ങൾ. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം അവരുടെ സ മഗ്ര വികസനത്തിന് ഉതകുന്ന പരിപാടികൾ ആണ് സം ഘടിപ്പിക്കാറുള്ളത്. അതോടൊപ്പം തന്നെ മത്സര പരീക്ഷ കളിലും മറ്റും ഉന്നത വിജയം ഉറപ്പു വരുത്താറുമുണ്ട് 47 എൽഎസ്എസ്, 23 യു എസ് എസ് ആണ് കഴിഞ്ഞ വ ർഷം നേടിയത് ജില്ലയിലെതന്നെ മികച്ച നേട്ടം. 1500 കുട്ടികൾ പഠിക്കുന്ന ഇവിടെ ജനങ്ങൾ ഞങ്ങളിൽ ഏൽപ്പിച്ച വിശ്വാസം തിരിച്ചുകൊടുക്കാൻ പരമാവധി ശ്രമം നടത്താറുണ്ട്. പുതു മേഖലകൾ, ലിറ്റിൽ ജേർണലിസ്റ്റുകൾ പോലെ, ജൂനിയർ ഐൻസ്റ്റീൻ പോലെ വെട്ടി തെളിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട് അത് തുടരും. ചെറുപ്രായത്തിൽ തന്നെ ധാരാളം അനുഭവങ്ങൾ അതിലൂടെ ബുദ്ധി വികാസവും നൈപുണ്യവും കൈവരിക്കുക ഇതാണ് ഞങ്ങളുടെ ലക്ഷ്യം.

ലിറ്റിൽ ജേണലിസ്റ്റ്1
മാധ്യമ രംഗത്തേക്ക് കുട്ടി കാൽവെപ്പ്
മാധ്യമ രംഗത്തെ കുറിച്ച് അറിയുന്നതിനും ചുറ്റുമുള്ള കാഴ്‌ചകളെ നിരീക്ഷിക്കുന്നതിനും കാഴ്ചപ്പാടുകൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള ജി യു പി എസ് മണാശ്ശേരിയുടെ തനത് പദ്ധതിയാണ് ലിറ്റിൽ ജേണലിസ്റ്റ്
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക പത്രവാർത്ത അഭിമുഖം സംഭാഷണം തുടങ്ങിയ വ്യവഹാര രൂപങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതോടൊപ്പം സർഗ്ഗാത്മകതയും ജീവിത നൈപുണ്യത്തിന്റെയും വികാസം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ആഴ്‌ചയിലേയും സ്‌കൂളിലെയും പ്രദേശത്തെയും വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ പത്രമായ ‘കുട്ടിപ്പത്രം’ കുട്ടികൾ തന്നെ അവതാരകരും എഡിറ്ററും റിപ്പോർട്ടർമാരുമായ യൂട്യൂബ് ചാനൽ, ‘വാർത്തകൾ വായിക്കുന്നത് പൂവത്തിച്ചോട്ടിന്ന്’, ‘റേഡിയോ മിഠായി’ എന്ന സ്‌കൂൾ റേഡിയോ എന്നിവ ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ളതാണ്.

അളകനന്ദയുടെ ആഴങ്ങളിൽ
ദില്ലി ബാബു പോയതിനുശേഷം സിംല ചിന്തയിലായിരുന്നു. അവൾ മാത്രമല്ല എല്ലാവരും അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോഴും ബിക്രം സിങ് തന്നെയായിരുന്നു അവരുടെ ചർച്ചാവിഷയം. ഇരുട്ടു പരന്നു, വീടുകളി ലെ വെളിച്ചം അണഞ്ഞു, ഉറക്കം എല്ലാവരെയും സമീപിച്ചു. എന്നാൽ ഇരുട്ടിൽ മിന്നാമിനുങ്ങുകളുടെ വെളി ച്ചം പ്രതിഫലിപ്പിച്ചു കൊണ്ട് രണ്ടു കണ്ണുകൾ ആലോചനയിൽ മുഴുകിയിരുന്നു. സിംല സ്വന്തം ചേട്ടനെ കുറിച്ച് ആലോചിക്കുകയായിരുന്നു. പതുക്കെ ആ മിഴികൾ അടയുകയും അവൾ ഉറക്കത്തിലേക്ക് വഴുതി വീഴുക യും ചെയ്തു. നിദ്ര അവളെ കീഴടക്കിയപ്പോൾ അവൾ ഒരു സ്വപ്നം കണ്ടു. അവൾ അളക നന്ദയുടെ തീരത്ത് ഇരിക്കുകയായിരുന്നു. കയ്യിലൊരുവെള്ളാരം കല്ലും. അമ്മ ഒരു കൂടത്തിൽ വെള്ളം ശേഖരിച്ച് വീട്ടിലേക്ക് വരികയായിരുന്നു. തന്നോടൊപ്പം വീട്ടിലേക്ക് ചെല്ലാൻ അമ്മ പറഞ്ഞു. സിംല ആലോചനയിൽ നിന്ന് ഉണരാതെ താഴ്ന്ന സ്വരത്തിൽ ‘ ഞാനിപ്പോ വരാം’, അപ്പോഴാണ് അച്ചൻ തോട്ടത്തിലെ ജോലി കഴിഞ്ഞ് അതു വഴി വരുന്നത്. ‘അവൻ വരും എന്ന് പറഞ്ഞതുകൊണ്ട് തഹസിൽദാർ കുറച്ചു കൂടുതൽ പൈസ തന്നു’ അച്ഛൻ പറഞ്ഞു. ‘എന്നാൽ നിങ്ങൾ കടയിൽ പോയി സാധനങ്ങൾ വാങ്ങിയിട്ട് വരൂ’

അതും പറഞ്ഞ് അമ്മ സിംലയെയും കൂടി വിട്ടിലേക്ക് മടങ്ങി. സമയം ഉച്ചയായി, വെയിൽ കനക്കുന്നു. സിംലയും അമ്മയും തിരക്കിലാണ് ചേട്ടൻ വരുന്നതിനാൽ സിംല കൂടുതൽ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്‌തു. തൻ്റെ മകനെ കാണാൻ അമ്മയ്ക്കും അതിയായ ആകാംക്ഷ ഉണ്ടായിരുന്നു. രണ്ടുപേരും ചേർന്ന് അവനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് പുറത്തുനിന്ന് മണിയടിക്കുന്നത്. ചേട്ടൻ ആണെന്ന് കരുതി സിംല പുറത്തേക്കോടി. എന്നാൽ അത് മറ്റാരോ ആയിരുന്നു. അവനു പകരം കൂടെ നഗരത്തിൽ ജോലി ചെയ്യുന്ന ഒരാളാണ് ആ വീട്ടിലെത്തിയത്, അയാൾക്ക് പറ യാനുണ്ടായിരുന്നത് വളരെ വിഷമകരമായ ഒരു കാര്യത്തെക്കുറിച്ച് ആയിരുന്നു. ‘ജോലി സ്ഥലത്ത് ഒരു തീ പിടുത്തമുണ്ടായി. ഒരുപാട് ആളുകൾ മരിച്ചു. അവനെ ഞങ്ങൾക്ക് രക്ഷിക്കാനായില്ല… ‘അവൻ്റെ മുറിയിൽ ചെന്നു നോക്കിയപ്പോൾ നിങ്ങൾക്ക് തരാൻ വേണ്ടി കുറച്ചു പൈസയും മറ്റു സാധനങ്ങളും വാങ്ങി വെച്ച് കണ്ടു. അവൻ്റെ അവസാന ഓർമ്മയായ് ഇത് നിങ്ങൾക്ക് തരാൻ ആണ് ഞാൻ വന്നത്, നിങ്ങളെ അവൻ ഒരുപാട്സ് നേഹിച്ചിരുന്നു. അടുത്തമാസം ഇങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു. പക്ഷേ എല്ലാം പെട്ടെന്നായിരുന്നു. ‘ അമ്മ ആർത്ത് കരഞ്ഞു. എന്നാൽ സിംല നിശ്ചല ആയിരുന്നു. അവളുടെ ചിന്തകൾ പോലും സ്‌തംഭിച്ചുപോ യി.അളകനന്ദയുടെആഴങ്ങളിലേക്ക് താൻ ആഴ്ന്നു പോകുന്നതായി അവൾക്കു തോന്നി

ആനേടേം കടുവേടേം പ്രിയ ഡോക്ടർ
ലോ,ഡോ. അരുൺ സഖറിയയല്ലേ ?
ഞങ്ങൾ മണാശ്ശേരി സ്‌കൂളിലെ കുട്ടികളാ..!!
എന്താ കുട്ടികളേ ?
ഞങ്ങൾക്ക് ഡോക്ടറെ കുറിച്ച് ഒരു ലേഖനം എഴുതണംന്ന്ണ്ട്. ഇപ്പോ സമയംണ്ടോ?
അയ്യോ കുട്ട്യളെ ഞാനൊരുകടുവേൻ്റെ പുറകേയാ.. പിന്നെ വിളിക്കാട്ടോ
ഇത് മണാശ്ശേരിയുടെ സ്വന്തം ഡോ, അരുൺ സഖറിയ, കാട്ടിലെ ജീവികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ഡോക്ടർ. എത്രയോ ആനകൾക്കും കടുവകൾക്കും ഇ ദ്ദേഹം രക്ഷകനായിട്ടുണ്ട്.
അതിൻ്റെ എണ്ണമറിയുമ്പോൾ നമ്മൾ അത്ഭുതപ്പെടും. 100ലധികം ആനകൾ 60 ലധികം പുള്ളിപ്പുലികൾ, കടുവകൾ കരിമ്പുലി അങ്ങനെ പോകും ആ പട്ടിക. വന്യമൃഗ ങ്ങളെ ചികിത്സിക്കുന്നതിനെ കുറിച്ച് വലിയ അറിവൊന്നുമില്ലാതിരുന്ന കാലത്താണ് ഡോക്ടർ ഇതിനിറങ്ങിതിരിച്ചത്. ആദ്യം പരാജയങ്ങളേറ്റുവാങ്ങിയിരുന്നെങ്കിലും ഇന്ന് ഇക്കാര്യത്തിലെ അവസാന വാക്ക് തന്നെയാണ് ഇ ദ്ദേഹമെന്ന് നിസ്സംശയം പറയാൻ സാധിക്കും. വന്യമൃഗ ങ്ങളെ ചികിത്സിക്കാൻ അറിവിനോടൊപ്പം നല്ല ധൈര്യവും വേണം. അലറി വിളിച്ച് വരുന്ന കൊമ്പനിൽ നിന്നു ഒഴിഞ്ഞുമാറാനും പതറാതിരിക്കാനും ഈ ഡോക്ടർക്കറിയാം. ഇദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത സഹായി യായ ഹുസൈൻ ഈ അടുത്ത് കാട്ടാന ആക്രമത്തിൽ പരിക്കേറ്റ് മരിച്ചിരുന്നു
കേരളത്തിന്റെ ഏത് ഭാഗത്ത് വന്യമൃഗ ശല്യമുണ്ടായാലും ഡോക്ടർക്ക് വിളിയെത്തും മറു ചോദ്യമില്ലാതെ അവിടെ ഓടിയെത്തും പിന്നെ ഒരു തീരുമാനമാകുന്നത് വരെ അവിടെ തന്നെ
കേരളത്തിലെവിടെയും വന്യമൃഗങ്ങളിറങ്ങിയാൽ, പ രിക്ക് പറ്റിയാൽ ഒരു പരിഹാരമേയുള്ളു, ഡോ,അരുൺ സഖറിയ, (മണാശ്ശേരി ജി.യു പി സ്‌കൂളിലെ പൂർവ്വ വി ദ്യാർത്ഥിയാണദ്ദേഹം)

മുക്കം ലിറ്ററേച്ചർ ഫെസ്റ്റ്
ആയിരക്കണക്കിന് കാശിക്കുഞ്ചികൾ ഒന്നിച്ച് ഒരു സ്കൂളിൽ എത്തുക അവപൊട്ടിച്ചു കിട്ടിയ 8ലക്ഷം രൂപയ്ക്ക് കുട്ടികൾ പുസ്‌തകങ്ങൾ വാങ്ങുക.ഇത് ഒരു കെട്ടുകഥയല്ല ഒരു സ്‌കൂളിൽ സംഭവിച്ചതാണ്. മണാശ്ശേരി സ്‌കൂൾ നടത്തിയ മുക്കം ലിറ്ററേച്ചർ ഫെസ്റ്റി ലെആദ്യ വർഷത്തെ പുസ്‌തകം വാങ്ങിയ തുകയെകുറിച്ചാണ് പറഞ്ഞത് രണ്ടാം വർഷം അത് പത്ത് ലക്ഷത്തിൽ കവിഞ്ഞു ഒരു നാട് മുഴുവൻ ഒരു സ്‌കൂൾ അങ്കണത്തി ൽ ഒത്തുചേർന്നു അവിടെ നടന്ന സാംസ്‌കാരിക പരിപാടികളിൽ പങ്കുകൊണ്ടു. ചർച്ചകളിൽ പങ്കാളിയായി കലാ പരിപാടികളിൽ മനം മറന്ന് പാടുകയും ആടുകയും ചെയ്തു. രണ്ടു വർഷത്തിലേറെ മണാശേരി സ്‌കൂൾ ഇത് സംഘടിപ്പിച്ചു. പിന്നീട് കോവിഡ് കാലത്ത് നിർത്തിവെ ച്ച ഈ ഫെസ്റ്റ് തുടർന്ന് നടത്താനുള്ള ആലോചനക ളിലാണ് വിദ്യാലയം പൊതു ഇടങ്ങൾ നഷ്ടപ്പെടുന്ന ഈ കാലത്ത് ഈ വിദ്യാലയം ഇത്തരം പ്രവർത്തനങ്ങളിലൂടെ മാതൃക തീർക്കുകയാണ് വായന കുറഞ്ഞുകൊണ്ടിരി ക്കുന്ന ഒരു കാലഘട്ടത്തിൽ വായന സംസ്‌കാരം തിരി ച്ചുപിടിക്കാൻ ഒരു ഗ്രാമം നടത്തുന്ന പോരാട്ടമായും ഇതിനെ നമുക്ക് കാണാം. കോവിഡ് കാലത്ത് കഴിഞ്ഞപ്പോൾ വായനയു ടെ തുടർച്ചയുണ്ടാകാൻ വേണ്ടി പ്ര ദേശത്തെ എല്ലാ ഗ്രന്ഥാലയങ്ങളിലും കുട്ടികൾ അം ഗത്വം നേടുകയും വീട്ടിലെ വായനയിൽ നിന്ന് ഗ്രന്ഥ ശാ ലകളിലെ വായനയിലേക്ക് വളരുകയും ചെയ്‌തു. ഇതി നെ ഇവർ പേരിട്ടത് ലിറ്റിൽ ബുക്ക് വേംസ് എന്നാണ്.പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറത്തേക്ക് കു ട്ടികളുടെ പഠനത്തെ കൊണ്ടെത്തിക്കുകയും വീടുകളിൽ വായന തുടർച്ചയുണ്ടാകുന്ന തരത്തിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയുമാണു മുക്കം ലിറ്ററേച്ചർ ഫെസ്റ്റ് ലക്ഷ്യ മിട്ടത് ഒപ്പം നഷ്ടപ്പെട്ടുപോയ ഒരു നാടിൻ്റെ നന്മയും കൂ ട്ടായ്‌മയ്ക്കും ഒരു സ്‌കൂളിന് എന്തെല്ലാം ചെയ്യാം എന്ന് കാണിക്കുകയും, ഫെസ്റ്റിൽപങ്കെടുത്ത ആളുകളുടെ എ ണ്ണവും അവിടെ സംഘടിപ്പിച്ച പരിപാടികളെ കുറിച്ചും അറിയുമ്പോൾ ഇവർക്ക് അതിന് സാധിച്ചു എന്ന് തന്നെ മനസ്സിലാകും
