കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി മുന്നറിയിപ്പ്

കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. 7.0 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽ
സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള ഫെൺഡെയ്‌ലിലാണ് ഭൂചലനമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.