
ന്യൂഡൽഹി: പൗരത്വ അപേക്ഷകളിൽ ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകി കേന്ദ്രസർക്കാർ. 2026ലെ പുതിയ ചട്ടങ്ങൾ പ്രകാരം അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരെ ചില വിഭാഗം അപേക്ഷകളിൽ പൗരത്വം അനുവദിക്കുന്നതിനുള്ള ‘Competent Authority’ ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികാരപ്പെടുത്തി.
ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം (ആദിവാസി മേഖലകൾ ഒഴികെ), ത്രിപുര (ആദിവാസി മേഖലകൾ ഒഴികെ) എന്നീ സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കളക്ടർമാർക്കാണ് പുതിയ അധികാരം.
പൗരത്വ നിയമത്തിലെ Section 6B പ്രകാരം രജിസ്ട്രേഷൻ അല്ലെങ്കിൽ നാച്ചുറലൈസേഷൻ വഴി പൗരത്വം തേടുന്ന അർഹരായ അപേക്ഷകരുടെ അപേക്ഷകൾ സ്വീകരിക്കുക, പരിശോധിക്കുക, തീർപ്പാക്കുക തുടങ്ങിയ നടപടികൾ ഇനി ജില്ലാ തലത്തിൽ തന്നെ നടത്താനാകും.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗങ്ങളിൽപ്പെട്ട അർഹരായ കുടിയേറ്റക്കാർക്ക് CAA പ്രകാരമുള്ള പൗരത്വ അപേക്ഷകളാണ് പ്രധാനമായും ഇതിന്റെ പരിധിയിൽ വരുന്നത്.
പ്രധാന മാറ്റങ്ങൾ
- ജില്ലാ കളക്ടർമാർക്ക് അപേക്ഷകൾ സ്വീകരിക്കാനും പരിശോധിക്കാനും തീരുമാനമെടുക്കാനും അധികാരം.
- നടപടി കേന്ദ്രതലത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതിയിൽ നിന്ന് ജില്ലാ തലത്തിലേക്ക് കൂടുതൽ വികേന്ദ്രീകരണം.
- അതിർത്തി മേഖലകളിൽ താമസിക്കുന്ന അർഹരായ അപേക്ഷകർക്ക് നടപടിക്രമം കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യം
