16 ഇനം സാധനങ്ങൾ, ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ;ഓണച്ചന്ത 8മുതൽആരംഭിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്ഈവർഷത്തെഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധക്ഷേമസ്ഥാപനങ്ങളിലെഅന്തേവാസികൾക്കുമാണ്ഇത്തവണസൗജന്യഓണക്കിറ്റ്നൽകുന്നത്.

16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.6,09,305സൗജന്യ ഓണക്കിറ്റുകളാണ്ഇത്തവണവിതരണംചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ്ചെലവ്കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ്6മുതൽആരംഭിക്കും.

കിറ്റ് വിതരണം ഓഗസ്റ്റ് 25-നകംപൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലം പ്രമാണിച്ച് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ഗോതമ്പുംവിപണിയില്‍എത്തിക്കും.മുന്‍ഗണനേതരവിഭാഗത്തിന്സ്‌പെഷല്‍ അരി വിതരണം അടുത്തമാസംആരംഭിക്കും.നീലകാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നല്‍കും.

ഈ വർഷത്തെഓണക്കിറ്റ് വിതരണവുംഓണച്ചന്തകളുടെപ്രവർത്തനവുംഊർജ്ജിതമാക്കാൻസപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായമാണ്അനുവദിച്ചിട്ടുള്ളത്.ഭക്ഷ്യവിപണിയിലെ ഇടപെടലിനായി 200 കോടിയുംസൗജന്യഓണക്കിറ്റ് നൽകുന്നതിനായി 53കോടിയുമാണ്അനുവദിച്ചിട്ടുള്ളത്.മുൻസർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന്അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഓണം ഫെയറുകള്‍

വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാമണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും.തിരുവനന്തപുരത്തുംഎറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തും. 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ്.

ഇതുവരെ 448.05 കോടി രൂപ

ഈ സര്‍ക്കാരിന്‍െ്റ രണ്ടുമാസത്തെപ്രവര്‍ത്തന കാലയളവില്‍ ഇതുവരെ 448.05 കോടി രൂപയാണ്ഭക്ഷ്യ-സിവില്‍സപ്‌ളൈസ് വകുപ്പിന് അനുവദിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രത്യേക താല്‍പര്യമെടുത്താണ് ഇത്രയുംതുകഅനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ 2025-26സാമ്പത്തികവര്‍ഷത്തിലാകട്ടെ, ആകെ അനുവദിച്ചത് 700 കോടി രൂപ മാത്രമാണ്. മാര്‍ക്കറ്റ് ഇടപെടലിന് 273 കോടി രൂപ. (സൗജന്യകിറ്റ് വിതരണത്തിന് 53 കോടി രൂപ ഉള്‍പ്പെടെ). നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തില്‍ 154.79 കോടി രൂപ. ഗതാഗത ചാര്‍ജ് ഇനത്തില്‍ 20.26 കോടി രൂപ

അരലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ആദ്യലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഭക്ഷ്യ വകുപ്പ് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ആകെ 76,338 ഓണ്‍ലൈന്‍അപേക്ഷകള്‍ ലഭിച്ചതില്‍ 73,024 അപേക്ഷകള്‍അംഗീകരിച്ച്മുന്‍ഗണനാറേഷന്‍കാര്‍ഡ് അനുവദിച്ചു. ഇത് സര്‍വകാലറെക്കോഡാണ്. അതില്‍ 1353 അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ തിരിച്ചുനല്‍കി. 2011 എണ്ണം നിരസിച്ചു.

73,024പുതിയമുന്‍ഗണനാ കാര്‍ഡുകാര്‍ക്കും അടുത്തമാസം മൂന്ന് മുതല്‍ സൗജന്യ റേഷന്‍ നല്‍കിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. കൂടുതല്‍ അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷകള്‍ ലഭ്യമാക്കുന്നതിനായി ആര്‍സിഎംഎസ് ഡാറ്റാബേസില്‍ നിന്ന് സാധ്യതയുള്ളവരുടെ പട്ടികവാര്‍ഡ്അടിസ്ഥാനത്തില്‍ തരംതിരിച്ച് വാര്‍ഡ് അംഗങ്ങള്‍ക്കും സിഡിഎസുകള്‍ക്കും കൈമാറിയിട്ടുണ്ട്.അര്‍ഹരായവരെ കണ്ടെത്തി അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.