സാമ്പത്തിക പ്രതിസന്ധി: ചെലവ്ചുരുക്കാൻവകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം:സർക്കാർ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിനേരിടുകയാണെന്ന്ധനവകുപ്പ് വ്യക്തമാക്കി. എല്ലാ വകുപ്പുകൾക്കും അയച്ച സർക്കുലറിലാണ്ധനവകുപ്പ് ചെലവ് ചുരുക്കാൻ നിർദേശംനൽകിയിരിക്കുന്നത്.അടുത്തസാമ്പത്തിക വർഷത്തെ ബജറ്റിൽ കർശനമായചെലവുചുരുക്കൽ വേണ്ടിവരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ശമ്പളംഒഴികെയുള്ളപദ്ധതി ഇതര ചെലവുകൾ ഈ വർഷത്തെനിലവാരത്തിൽ തന്നെ നിലനിർത്തണം. ലാഭകരമല്ലാത്തപദ്ധതികൾ ഒഴിവാക്കാനും പിന്നീട് നടത്താവുന്നഅറ്റകുറ്റപ്പണികൾതാൽക്കാലികമായിമാറ്റിവയ്ക്കാനുംനിർദേശിച്ചിട്ടുണ്ട്.

പദ്ധതികൾഅവസാനിപ്പിച്ചാൽ അധികമാകുന്ന ജീവനക്കാരെപിരിച്ചുവിടേണ്ടതില്ല. പകരം,ഭാവിയിൽ ഉണ്ടാകുന്നഒഴിവുകളിലേക്ക് പുനർവിന്യസിക്കാൻ പ്രത്യേകംപട്ടികതയ്യാറാക്കണം. ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാർഥ ബജറ്റ് തുകയെക്കാൾകൂടരുതെന്നുംധനവകുപ്പ്അറിയിച്ചു.

നികുതിയും നികുതി ഇതരകുടിശികയുംവേഗത്തിൽപിരിച്ചെടുക്കാനുള്ളനിർദേശങ്ങൾവകുപ്പുകൾസമർപ്പിക്കണം. കുടിശികയുടെ കണക്കും ഇതുവരെ സ്വീകരിച്ച നടപടികളുംഅറിയിക്കണമെന്നുംസർക്കുലറിൽപറയുന്നു.

അതേസമയം,ഭരണമാറ്റത്തെ തുടർന്ന് സർക്കാർ പുതിയ ഔദ്യോഗിക ഡയറി പുറത്തിറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ,എംഎൽഎമാർ, അവരുടെ സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തും. അടുത്ത മാസം 24-നകം വിവരങ്ങൾ കൈമാറാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഈ വർഷം ആദ്യം തന്നെ സർക്കാർ ഡയറി പുറത്തിറക്കിയിരുന്നെങ്കിലും വീണ്ടും അച്ചടിക്കേണ്ട സാഹചര്യം വന്നതിനാൽ അച്ചടി പ്രതികൾ പരമാവധി കുറയ്ക്കും. പകരം ഡിജിറ്റൽ ഡയറി ഉപയോഗംപ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.