സഹകരണ സംഘം/ബാങ്കുകളില്‍ അവസരം, 291 ഒഴിവ്

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതിൽ 264 ഒഴിവ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-1, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-7, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്.നിയമന രീതി: പരീക്ഷാബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി www.cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം.