പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പ്രാവത് ദാസ് പിടിയിൽ. പ്രത്യേക അന്വേഷണ സംഘം പശ്ചിമബംഗാളിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കൊലപാതകം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസം മുമ്പാണ് പരിചയപ്പെട്ടതെന്നുമാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
