കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് 67 സിനിമകൾ

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനവും കെങ്കേമമാകും.67 സിനിമകളാണ് നാലാം ദിനമായ ഡിസംബർ 16ന് പ്രദർശിപ്പിക്കുന്നത്.14 തിയേറ്ററുകളിലായാണ് പ്രദർശനം. ആറ് മലയാള സിനിമകളും പ്രദർശനത്തിനെത്തുന്നുണ്ട്.

റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ ‘സെവൻ സമുറായ്’, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ ‘ബോട്ട് പീപ്പിൾ’, ‘ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്’, ലോക സിനിമ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ ‘ബോഡി’, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ഷോൺ ബേക്കറിന്റെ ‘അനോറ’, മിഗേൽ ഗോമെസിന്റെ ‘ഗ്രാൻഡ് ടൂർ’ തുടങ്ങി പതിനഞ്ചിൽപ്പരം വിഭാഗങ്ങളിലായാണ് 67 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്.

ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ് 2.30നാണ് പരിപാടി.ലോക സിനിമ വിഭാഗത്തിൽ ‘ദ ഡിവോഴ്‌സ്’, ‘യങ് ഹാർട്ട്‌സ്’,’വിയെറ്റ് ആൻഡ് നാം’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ‘ദ ലോങ്ങസ്റ്റ് സമ്മർ’, ‘ദ ഫ്രഷ്ലി കട്ട് ഗ്രാസ്’ , മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവിൽ ‘ആൻ ഓഡ് ടു ലോസ്റ്റ് ലവ്’, ഫീമേൽ ഗെയ്‌സ് വിഭാഗത്തിൽ ഹോളി കൗ,സിമാസ് സോങ്, കണ്ടെംപററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഹോങ് സാങ് സൂവിന്റെ ‘ഹ ഹ ഹ’, സെലിബ്രേറ്റിങ് ഷബാന ആസ്മി വിഭാഗത്തിൽ ഖണ്ഡാർ തുടങ്ങി 16 സിനിമകളുടെ ഐ എഫ് എഫ് കെയിലെ ആദ്യ പ്രദർശനവും നടക്കും.

തബലയിൽ വിസ്മയം തീർത്ത ഉസ്താദ് സക്കീർ ഹുസൈൻ (73) യുഎസിൽ അന്തരിച്ചു

സാൻഫ്രാൻസിസ്കോ∙ പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ബയാനിൽ (തബലയിലെ വലുത്‌) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത…

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; യൂട്യൂബ് ചാനലിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും

തിരുവനന്തപുരo ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന പ്ലാറ്റ് ഫോമിനാണ് പ്രിയം. അധ്യാപകർ തന്നെ ഈ യൂ…

ഡ്രൈവർമാർക്ക് മുന്നറിയിപ്പും നിർദ്ദേശങ്ങളുമായി കേരള പൊലീസ്

തിരുവനന്തപുരം: ഡ്രൈവർമാർക്ക് മുന്നറിയിപ്പും നിർദേശങ്ങളുമായി കേരള പൊലീസ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്ബോള്‍ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർ കാലത്തെ അപകടങ്ങള്‍ക്ക് പ്രധാന കാരണം. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാല്‍‍ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെക്കണമെന്നും പൊലീസ് അറിയിച്ചു.…

കോന്നിയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. കോന്നി മുറിഞ്ഞകല്ലില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. പത്തനംതിട്ട സ്വദേശികളായ മത്തായി ഈപ്പന്‍, നിഖില്‍…

പാലക്കാട് അപകട മരണം; ഗതാഗതമന്ത്രി അപക‍ട മേഖല സന്ദർശിക്കും

പാലക്കാട് ലോറി സ്‌കൂൾ കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞ് നാല് വിദ്യാർഥിനികൾ മരിച്ച പശ്ചാത്തലത്തിൽ പനയംപാടത്ത് ഗതാഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ സന്ദർശിക്കും. അപകട മേഖലയിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാൻ മന്ത്രി നേതൃത്വം നൽകും. അപകട സ്ഥാനത്ത് വിദഗ്ധ സംഘത്തിന്റെ…

ജലവിതരണം മുടങ്ങും

കോഴിക്കോട്: കേരള ജല അതോറിറ്റി കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനുകളില്‍ ഡിസംബര്‍ 16-ന് (തിങ്കള്‍) അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ കോവൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാളാണ്ടിത്താഴം, പാലക്കോട്ട് വയല്‍, ഒഴിക്കര, മായനാട്, നടപ്പാലം, പൊറ്റമ്മല്‍, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂര്‍ റോഡ്, അരയിടത്തുപാലം, അഴകൊടി,…

പുഷ്പ 2 റിലീസ് തിരക്കില്‍ യുവതിയുടെ മരണം; നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍.

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.…

ഫുൾ എ പ്ലസ് കിട്ടാൻ ഇനി പാട്പെടേണ്ടിവരും; സ്കൂൾ പരീക്ഷകളിലെചോദ്യരീതിയിൽഅടിമുടിമാറ്റം;പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കിസമർപ്പിച്ചു

തിരുവനന്തപുരം:സംസ്ഥാനസ്കൂ‌ൾപരീക്ഷകളിലെ ഫുൾ എപ്ലസ്സുകൾ ഇനി കുറയും.പരീക്ഷകളിലെചോദ്യരീതിയിൽ മാറ്റംവരുത്താനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. ചോദ്യങ്ങളിൽ 20 ശതമാനം കഠിനവും 50 ശതമാനം ശരാശരിനിലവാരത്തിലുള്ളതും 30 ശതമാനംലളിതവുമായിരിക്കണമെന്ന്പൊതുവിദ്യാഭ്യാസ വകുപ്പ്നിർദേശിച്ചു. ഇതിൻ പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി(എസ്.സി. ഇ.ആർ.ടി) റിപ്പോർട്ട്തയാറാക്കി സമർപ്പിച്ചു. റിപ്പോർട്ട്…

ചെസ്സിൽ പുതുചരിത്രം,ഗുകേഷ് ലോക ചാമ്പ്യന്‍.പ്രായം കുറഞ്ഞ താരം.

സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ്ലിറനെയാണ്ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം..ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും…