തിരുവനന്തപുരം:കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു രാജ്ഭവനിൽ രാവിലെ 10.30ന് നടന്നചടങ്ങിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു . ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയയിലെത്തിയ നിയുക്ത ഗവർണറെ മുഖ്യ മന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.
രാജേന്ദ്ര വിശ്വനാഥ് :ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേ ക്കറും ഉണ്ടായിരുന്നു. മന്ത്രിമാരായ കെ. രാ ജൻ, രാമചന്ദ്രൻ കട ന്നപ്പള്ളി, വി. ശിവൻ കുട്ടി, കെ.എൻ. ബാല ഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, മേ യർ ആര്യാ രാജേന്ദ്ര ൻ, ആന്റണി രാജു എം.എൽ.എ, എം.പി മാരായ ശശി തരൂർ,എ.എ. റഹിം, ചീഫ്സെക്രട്ടറി ശാരദ മുര ളീധരൻ, മറ്റു ഉന്നതോ ദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. തുടർ രാജ്ഭവനിലെത്തിയ നിയുക്ത ഗവർണറെ അഡീ. ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകു മാർ ദൊതാവത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.