കോഴിക്കോട്: ജില്ലാ ക്ഷീര സംഗമം ‘ക്ഷീരതാരകം 2024-25’ന്റെ ലോഗോ പുറത്തിറക്കി. ലിന്റോ ജോസഫ് എംഎല്‍എ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ബാലുശ്ശേരി ക്ഷീര വികസന ഓഫീസര്‍ പി.കെ. ആബിദയാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ജനുവരി 23, 24 തിയ്യതികളില്‍ തേക്കുംകുറ്റി ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തില്‍ മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിലാണ് ജില്ലാ ക്ഷീര സംഗമം നടക്കുക. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെംമ്പര്‍ ജമീല വി.പി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ നൗഷാദ് കെ.കെ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജീജ കെ.എം, സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ ഹിത.എസ്, തേക്കുംകുറ്റി ക്ഷീരസംഘം പ്രസിഡണ്ട് യു.പി മരക്കാര്‍, മുക്കം ക്ഷീരസംഘം പ്രസിഡണ്ട് വിനോദ് മാന്ത്ര, തേക്കുംകുറ്റി ക്ഷീരസംഘം ഡയറക്ടര്‍ വി.പി സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് വിളംബരജാഥ, കന്നുകാലി പ്രദര്‍ശനം,ഗോസുരക്ഷ ക്യാമ്പ്, ഡയറി എക്‌സ്‌പോ, സെമിനാറുകള്‍,ശില്പശാല, കലാസന്ധ്യ, മെഡിക്കല്‍ ക്യാമ്പ, ഡയറിക്വിസ് തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ശാസ്ത്ര സാങ്കേതിക വിദഗ്ദര്‍, ക്ഷീരസഹകാരികള്‍, ക്ഷീരസംരംഭകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും