ഡോ. ടി.കെ. ജയകുമാറിന് ശാരീരികാസ്വാസ്ഥ്യം; ചികിത്സയിൽ

കോട്ടയം: പ്രശസ്ത ഹൃദയചികിത്സാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിന് ശാരീരികാസ്വാസ്ഥ്യം. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നതായാണ് റിപ്പോർട്ട്.

കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയചികിത്സാ രംഗത്ത് നിർണായക പങ്കുവഹിച്ച ഡോ. ജയകുമാർ, നിരവധി സങ്കീർണമായ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയ ഡോക്ടർമാരിൽ പ്രധാനിയാണ് അദ്ദേഹം.