കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ യിൽ 1948 നവംബർ 22നാണ് ഡോക്ടർ ഇസ്‌മയിൽ സേട്ടിന്റെ ജനനം പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴയിൽ പൂർത്തിയാക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരം നേമത്തുള്ള ഹോമിയോ കോളേജിൽ നിന്നും ബിരുദവും ശേഷം ബിരുദാനന്തരബിരുദവും നേടി

ഹോമിയോ ശാസ്ത്രമേഖലക്ക് ഇന്നീ കാണുന്ന രീതിയിലുള്ള അംഗീകാരം ഒന്നുമില്ലാത്ത ഒരു കാലഘട്ടത്തിൽ ഹോമിയോപ്പതിയുടെ ഉന്നമനത്തിനായി 104 ദിവസം സമരം നടത്തുകയും പല അവകാശങ്ങളും പദ്ധതികളും നേടിയെടുക്കാനും അദ്ദേഹം ഉൾപ്പെട്ട അന്നത്തെ വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചു

പഠനശേഷം ആലപ്പുഴയിൽ തന്നെ തന്റെ സ്വകാര്യ പ്രാക്ടീസ് ആരംഭിക്കുകയും 1973 ഗവൺമെൻറ് മെഡിക്ക ൽ ഓഫീസർ ആയി ചുമതലയേൽക്കുകയും ചെയ്തു വട്ടവട എന്ന ഒരു ഉൾഗ്രാമത്തിൽ ആയിരുന്നു ആദ്യ പോസ്റ്റിംഗ് 17 കിലോമീറ്റർ കാട്ടിലൂടെ കുതിരസവാരി നടത്തിയാണ് അദ്ദേഹം ക്ലിനിക്കിലേക്ക് പോയത് അദ്ദേഹത്തിന്റെ ചികിത്സ വഴി ആയിരങ്ങൾക്ക് ആശ്വാസം കിട്ടിത്തുട ങ്ങിയതോടേ ഹോമിയോ വൈദ്യശാസ്ത്രമേഘല പതിയെ പതിയെ അതു വളർച്ചയിലേക്ക് എത്തുകയും ചെയ്തു.

1978ൽ ഹോമിയോ ഡയറക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരം കോഴിക്കോട് ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജിൽ അധ്യാപകനായി അദ്ദേഹം നിയമിക്കപ്പെട്ടു. ആ കാലഘട്ടം ഹോമിയോ കോളേജിൻ്റെ സുവർണകാലം എന്നുതന്നെ പറയാം അദ്ദേഹവും അദ്ദേഹത്തിന്റെ ഊർജ്ജസ്വലരായ സഹപ്രവർത്തകരും ചേർന്ന് കോളേജിനെ അത്യുന്നതങ്ങളിൽ എത്തിച്ചു. ആ കാലഘട്ടത്തിൽ Out Patient Department രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ദൂരദേശങ്ങളിൽ നിന്നു പോലും രോഗികൾ റൂമുകൾ എടുത്ത് താമസിച്ച് അദ്ദേഹത്തിന്റെ ചികി ത്സയ്ക്കായി കാത്തുനിൽക്കുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

ഹോമിയോകോളേജിൽ പെയിൻ ആൻഡ് പാലിയേ റ്റീവ് ക്ലിനിക് സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും അ ത് പ്രാവർത്തികമാക്കുകയും ചെയ്‌തതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ് ഒരു നല്ല ഫിസീഷ്യൻ എന്ന തിലുപരി നല്ല ഒരു അധ്യാപകൻ എന്ന നിലയിലും അദ്ദേഹം തിളങ്ങി അദ്ദേഹത്തിൻ്റെ വേറിട്ട അധ്യാപന ശൈലി കാരണം അദ്ദേഹത്തിൻ്റെ ക്ലാസുകൾ എന്നും ഓർമ്മയിൽ നിൽക്കുന്നതായി പല ശിഷ്യന്മാരും പറഞ്ഞു കേൾ ക്കാറുണ്ട്.

അധ്യാപകൻ അസിസ്റ്റൻറ് പ്രൊഫസർ, ഹോസീറ്റൽ സൂപ്രണ്ട്, കോളേജ് പ്രിൻസിപ്പൽ എന്നീ മേഖലകളിൽ പ്രവർത്തിച്ച് 2003 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

ഇതിനിടയിൽ ഗൾഫ് രാജ്യങ്ങളിൽ ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തനം ആരംഭി ക്കുകയും 2002ൽ ദുബായ് ഗവൺമെന്റ് അംഗീകാരം ന ൽകുകയും ചെയ്‌തു.

പിന്നീട് 2005ൽ കിടത്തി ചികിത്സാ സൗകര്യത്തോട് കു ടി ഒരു ഹോമിയോപ്പതി ഹോസ്‌പിറ്റൽ തന്നെ അദ്ദേഹം മുൻ കൈയെടുത്ത് സ്ഥാപിക്കുകയും അത് ഇന്നീ കാണുന്ന രീതിയിലുള്ള ഒരു റിസർച്ച്‌സെൻ്ററായി മാറുകയും ചെയ്തിരിക്കുന്നു